റാഞ്ചിയിലെ പരാജയം:പുതുമുഖ താരങ്ങളെ കുറ്റപ്പെടുത്തി ധോണി

ന്യൂസിലാന്‍ഡിനെതിരെ സമനില നേടേണ്ടിവന്ന നാലാം ഏകദിനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ചില യുവതാരങ്ങള്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചെന്ന് ഏകദിന നായകന്‍ മഹേന്ദ്രസിംഗ് ധോണി. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടാനുണ്ടായ കാരണവും ഇതാണെന്ന് ധോണി കുറ്റപ്പെടുത്തി. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് ധോണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രണ്ടാം വിക്കറ്റില്‍ കൊഹ്‌ലിരഹാനെ സഖ്യം പുറത്തായതോടെ കളത്തിലെത്തിയ പുതുമുഖതാരങ്ങളായ മനീഷ് പാണ്ഡെ,ഹാര്‍ദിക് പാണ്ഡെ എന്നിവര്‍ ചെയ്ത ഷോട്ടിനെക്കുറിച്ചായിരുന്നു ധോണിയുടെ പരാമര്‍ശം. ഇപ്പോള്‍ എല്ലാവര്‍ക്കും വന്‍ ഷോട്ടുകള്‍ കളിക്കാനാണ് താല്‍പര്യം. യുവതാരങ്ങളോട് ഇത്തരം ഷോട്ടുകള്‍ കളിക്കരുതെന്ന് ഉപദേശിക്കാതിരിക്കുകയാണ് നല്ലത്. അവര്‍ അവരുടെ സ്വാഭാവികമായി കളി പുറത്തെടുക്കട്ടെ. അവര്‍ക്ക് ലഭിച്ച പന്തില്‍ ആകുന്ന ഷോട്ടൊക്കെ അവര്‍ കളിച്ചു. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റു ചെയ്ത താരങ്ങള്‍ പുതിയ ആള്‍ക്കാരാണ്. അവര്‍ അവരുടേതായ രീതിയില്‍ പഠിക്കട്ടെ. ചിലര്‍ വന്‍ ഷോട്ടുകള്‍ കളിക്കും. മറ്റു ചില താരങ്ങള്‍ പതുക്കെ കളിക്കും. കുറെയേറെ മല്‍സരമൊക്കെ കളിച്ചുകഴിയുമ്പോള്‍ ഏതാണ് തങ്ങള്‍ക്ക് അനുകൂലമെന്ന് അവര്‍ തിരിച്ചറിയുമെന്നും ധോണി പറഞ്ഞു.
ഇത്തരം മല്‍സരങ്ങളുടെ പരിചയം അവര്‍ക്കു ലഭിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതുപോലുള്ള പിച്ചുകളില്‍ 260 പോലുള്ള സ്‌കോറുകള്‍ എങ്ങനെ മറികടക്കാമെന്ന് അവര്‍ക്ക് പതുക്കെ മനസിലാകും. പരിചയം ലഭിക്കാന്‍ ഇത്തരം മല്‍സരങ്ങളാണ് ഏറ്റവും നല്ലത്. മല്‍സരങ്ങള്‍ കാണുന്നതിലൂടെ ചില കാര്യങ്ങള്‍ പഠിക്കാം. എന്നാല്‍, ഇത്തരം സമ്മര്‍ദ്ദഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ, അതവര്‍ക്ക് അനുഭവിച്ച് പഠിക്കാനാകൂ. ഈ അനുഭവങ്ങള്‍വച്ച് ഭാവിയില്‍ അവര്‍ ടീമിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും ധോണി പറഞ്ഞു.
രണ്ടാം വിക്കറ്റില്‍ കൊഹ്‌ലിരഹാനെ സഖ്യം 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് ഇവര്‍ പുറത്തായതോടെ പിന്നീട് കളത്തിലിറങ്ങിയ പുതുമുഖങ്ങളായ മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ നിര്‍ണായകമായ ഘട്ടത്തില്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താകുകയായിരുന്നു. 12 പന്തില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെടെ 12 റണ്‍സെടുത്താണ് മനീഷ് പാണ്ഡെ മടങ്ങിയത് . ടിം സൗത്തിയുടെ പന്ത് മിഡ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പാണ്ഡെ ടോം ലാതത്തിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍, ലോങ് ഓഫിലേക്ക് പന്ത് ഉയര്‍ത്തിയടിച്ച ഹാര്‍ദിക് പാണ്ഡ്യ മിച്ചല്‍ സാന്റ്‌നറിന്റെ ക്യാച്ചിലും ഔട്ടാകുകയായിരുന്നു.
മത്സരം തോറ്റതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനം വിശാഖപ്പട്ടണത്ത് ശനിയാഴ്ച നടക്കും
https://www.facebook.com/Malayalivartha