ഇന്ത്യയ്ക്ക് പരമ്പര.... ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു വിജയം; കിവികളെ തകര്‍ത്തത് മിശ്ര

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു വിജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയും ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. തുടക്കത്തില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ച ഇന്ത്യ, ഓപ്പണര്‍ രഹാനെ നഷ്ടമായതോടെ കരുതലോടെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പൊക്കിയത്.
കോഹ്‌ലിക്കൊപ്പം ചേര്‍ന്ന രോഹിത ശര്‍മ്മ പതുക്കെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ജിവന്‍ നല്‍കി. 65 പന്തില്‍ 70 റണ്‍സ് എടുത്ത രോഹിത് കോഹ്‌ലിക്ക് മികച്ച പിന്‍തുണ നല്‍കി. എന്നാല്‍ അര്‍ധസെഞ്ച്വറി തികഞ്ഞ രോഹിത് അമിതാവേശം കാട്ടിയതോടെ ബോള്‍ട്ടിന്റെ പന്തില്‍ നീഷാമിന് പിടികൊടുത്ത് പുറത്തായി. പിന്നിട് ക്രീസിലെത്തിയ നായകന്‍ ധോണിയും ഉപനായകനും ചേര്‍ന്നതോടെ മൂന്നാം ഏകദിനത്തിലേതുപോലെ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും 41 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നായകനെ നഷ്ടമായി. പിന്നാലെ എത്തിയ മനീഷ് പാണ്ഡെ സംപൂജ്യനായി കളം വിട്ടു.
ജാദരവും അകസ്ര് പട്ടേലും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ മിന്നല്‍ അടികളാണ് ഇന്ത്യയെ സ്‌കോര്‍ 250 കടത്തിയത്.
270 റണ്‍സിന്റെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. 27 റണ്‍സ് എടുത്ത നായകന്‍ വില്യംസണ്‍ പുറത്തായ ശേഷം കിവി ബാസ്റ്റന്മാന്‍മാരുടെ വരവും പോക്കും ഒരുമിച്ചായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. 19 റണ്‍സ് എടുത്ത ലാഥവും 19 റണ്‍സ് എടുത്ത ടെയ്‌ലറുമാണ് വില്യംസണെ കൂടാതെ രണ്ടക്കം കണ്ടത്.
ആറ് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്രയാണ് ഇന്ത്യന്‍ വിജയത്തിന്റെ മറ്റൊരു ശില്പി. അക്ഷര്‍ പട്ടേല്‍ രണ്ടും, ബുംറ, ഉമേഷ് യാദവ്, ജയന്ത് യാദവ് ഒരോ വിക്കറ്റും വീഴ്ത്തി. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഈ വിജയത്തോടെ 3-2 ന് ഏകദിന പരമ്പരയും സ്വന്തമാക്കി.
https://www.facebook.com/Malayalivartha