അവഗണനക്കിടയിലും വീണ്ടും യുവി കൊടുങ്കാറ്റ്; ടീം ഇന്ത്യ കാണാതെ പോകരുത്

യുവിയുടെ തകര്‍പ്പന്‍കളി കാണാതെ പോകരുതേ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്കുളള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിലും രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും യുവരാജ് സിംഗ്. ബറോഡക്കെതിരെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഉത്തര്‍ പ്രദേശിനെതിരെ 85 റണ്‍സാണ് പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്‌സില്‍ യുവരാജ് സ്വന്തമാക്കിയത്.
130 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു യുവരാജിന്റെ ബാറ്റിംഗ്. മത്സരത്തില്‍ പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ടോപ് സ്‌കോററാകാനും നായകനായ യുവരാജിന് കഴിഞ്ഞു.
എന്നാല്‍ യുവരാജിന്റെ തകര്‍പ്പന്‍ പ്രകടനവും പഞ്ചാബിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സഹായകരമായില്ല. മധ്യനിര തകര്‍ന്നതാണ് ഇതിന് കാരണം. യുവരാജിനെ കൂടാതെ മനന്‍ വോഹ്ര (59), ജോജിത്ത് സിംഗ് (62), മണ്‍ദീപ് സിംഗ് (63) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. സ്‌കോര്‍: ഉത്തര്‍ പ്രദേശ് : 335 പഞ്ചാബ് : 319
രഞ്ജിയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന യുവരാജ് കഴിഞ്ഞ മത്സരത്തില്‍ ബറോഡക്കെതിരെ ഡല്‍ഹിയില്‍ 260 റണ്‍സ് സ്വന്തമാക്കിയിരുന്നു.പഞ്ചാബിനെതിരെ ഈ സീസണിലെ അഞ്ച് മത്സരങ്ങളില്‍ ഇതിനോടകം ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും യുവരാജ് കണ്ടെത്തിക്കഴിഞ്ഞു.
നേരത്തെ യുവരാജിന്റെ തകര്‍പ്പന്‍ ഫോം പരിഗണിച്ച് താരം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുവതാരങ്ങളായ കരുണ്‍ നായരെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും പരിഗണിക്കാനാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. 2012ലാണ് യുവരാജ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.
https://www.facebook.com/Malayalivartha