ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 121/2 എന്ന നിലയിലായ ഓസീസ് ഇപ്പോഴും 120 റണ്‍സ് പിന്നിലാണ്.
നേരത്തെ ഡി കോക്കിന്റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 326 റണ്‍സ് സ്‌കോര്‍ ചെയ്തു. ഡി കോക് 104 റണ്‍സ് നേടി. 74 റണ്‍സ് നേടിയ ബാവുമയും തിളങ്ങി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 146 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ ബൗള്‍ ചെയ്യാന്‍ എത്തിയത്. ഓസീസിന് വേണ്ടി ജോഷ് ഹേസില്‍വുഡ് 89 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടി.
കുറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ ഓസീസിന് നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ജോ ബോണ്‍സിനെ (0) നഷ്ടമായി. മൂന്നാം ദിവസം അവസാനിക്കുന്നതിന് മുന്‍പ് 45 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ കൂടി മടക്കി ദക്ഷിണാഫ്രിക്ക നില ഭദ്രമാക്കി. ഉസ്മാന്‍ കവാജ (56), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (18) എന്നിവരാണ് ക്രീസില്‍.
https://www.facebook.com/Malayalivartha