ഇന്ത്യക്ക് ബാറ്റിങ്, ജയന്ത് യാദവ് അമിത് മിശ്രയ്ക്കു പകരക്കാരന്‍

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. 22 ഓവറില്‍ 80 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 20 റണ്‍സെടുത്ത മുരളി വിജയ്!യുടെ വിക്കറ്റും ഗംഭീറിനു പകരം ടീമില്‍ ഇടം നേടിയ കെ.എല്‍. രാഹുലിന്റെ (പൂജ്യം) വിക്കറ്റും നഷ്ടമായി. രഞ്ജി ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനം രാഹുലിന് ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ജയന്ത് യാദവ് അമിത് മിശ്രയ്ക്കു പകരക്കാരനായി ടീമില്‍ ഇടം നേടി.
ഒന്നാം ടെസ്റ്റില്‍ അവസാന ദിവസം കഷ്ടപ്പെട്ട് സമനില നേടിയ ഇന്ത്യക്കു വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്.
വിരാട് കോഹ്!ലിയുടെയും രാജ്‌കോട്ടില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്റെയും അമ്പതാം ടെസ്റ്റിനാണ് വിശാഖപട്ടണം വേദിയാകുന്നത്.
https://www.facebook.com/Malayalivartha