പൂജാരയ്ക്കും കോഹ്ലിക്കും സെഞ്ചുറി

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സെഞ്ചുറി നേടി. ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ 85 ഓവറില്‍ 309 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഉച്ചഭക്ഷണത്തിനു പിരിയുമ്‌ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്.
20 റണ്‍സെടുത്ത മുരളി വിജയ്‌യുടെ വിക്കറ്റും ഗംഭീറിനു പകരം ടീമില്‍ ഇടം നേടിയ കെ.എല്‍. രാഹുലിന്റെ (പൂജ്യം) വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഞ്ജിയില്‍ നടത്തിയ മികച്ച പ്രകടനം രാഹുലിന് ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അമിത് മിശ്രയ്ക്കുപകരം ജയന്ത് യാദവ് ടീമില്‍ ഇടം നേടി.
ആദില്‍ റഷീദിനെതിരെ സിക്‌സര്‍ പായിച്ചാണ് മികച്ച ഫോമിലായിരുന്ന പൂജാര തന്റെ പത്താം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്.
തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിയും സെഞ്ചുറി നേടി. കോഹ്ലിയുടെ പതിനാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏഴാമത്തേതും.
https://www.facebook.com/Malayalivartha