ഫോളോ ഓണ്‍ ഭീതിയില്‍ നിന്ന് കര കയറി കുക്കും കൂട്ടരും

ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ഭീതിയില്‍ നിന്ന് കര കയറുന്നു. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യന്‍ സ്‌കോറായ 455 റണ്‍സിനെതിരേ ഇംഗ്ലണ്ട് ആറിന് 219 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്‌കോര്‍ മറികക്കാന്‍ ഇംഗ്ലണ്ടിന് ഇനി 236 റണ്‍സ് കൂടി വേണം. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 36 റണ്‍സ് കൂടി വേണം.
ഇന്ത്യക്കു വേണ്ടി അശ്വിന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ തന്നെ കുക്കിനെ നഷ്ടമായി. ഷമിയുടെ പുറത്തേക്ക് സ്വിങ് ചെയ്യുമെന്ന് കരുതിയ കുക്കിന് തെറ്റി. ഗുഡ് ലെങ്ത്ത് പിച്ചില്‍ ഉള്ളിലേക്ക് തിരിച്ച പന്ത് കുക്കിന്റെ ഒഫ് സ്റ്റംപ് രണ്ട് കഷ്ണങ്ങളാക്കി. രാജ്‌കോട്ട് ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ ഹസീബ് ഹമീദ് വൃദ്ധിമാന്‍സാഹയുടെ ബുദ്ധിപൂര്‍വമായ ശ്രമത്തില്‍ റണ്ണൗട്ടായി. പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് ഡബിളിന് ശ്രമിക്കുന്നതിനിടെ ജയന്ത് യാദവിന്റെ ത്രോ. സ്റ്റംപിന് മാറി വന്ന പന്ത് മുന്നോട്ട് കയറി പിടിച്ചെടുത്ത സാഹ ധോണി സ്‌റ്റൈയ്‌ലില്‍ പന്ത് സ്റ്റംപിലേക്കിട്ടു. ബെയ്‌സ് സ്റ്റംപില്‍ നിന്ന് പൊന്തുമ്‌ബോള്‍ ഹമീദ് ക്രീസിനു പുറത്ത്.
https://www.facebook.com/Malayalivartha