ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; 180 റണ്‍സ് വിജയത്തോടെ പാകിസ്ഥാന് കിരീടം

ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തേല്‍വി. ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും തകര്‍ത്താണ് പാകിസ്ഥാന്റെ കിരീടനേട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ മറുപടി 30.3 ഓവറില്‍ 158 റണ്‍സിലൊതുങ്ങി.
ആറ് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ആമിര്‍ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക് ഇന്നിങ്‌സിന് കരുത്തു പകര്‍ന്ന ഓപ്പണര്‍ ഫഖര്‍ സമാന്‍ ബാറ്റിങ്ങിലും പാകിസ്താന്റെ വിജയശില്‍പികളായി.
339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്. 13 പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഒന്‍പത് റണ്‍സെടുത്ത ജാദവിനെ ഷതബ് ഖാനാണ് മടക്കിയത്.
തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മികച്ച രീതിയില്‍ ബാറ്റു ചെയ്തുവന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായി 43 പന്തില്‍ നാലു ബൗണ്ടറിയും ആറു സിക്‌സും സഹിതം 76 റണ്‍സെടുത്ത ഹാര്‍ദിക്, ജഡേജയുടെ അശ്രദ്ധ മൂലം പുറത്താകുകയായിരുന്നു. 26 പന്തില്‍ 15 റണ്‍സെടുത്ത ജഡേജയെ ജുനൈദ് ഖാന്‍ മടക്കി. തുടര്‍ന്ന് മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത അശ്വിന്‍, ഹസന്‍ അലിയുെട പന്തില്‍ സര്‍ഫ്രാസ് അഹമ്മദിനു ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യയുടെ ഒമ്പതാം വിക്കറ്റും നഷ്ടമായി.
https://www.facebook.com/Malayalivartha