2018-ല്‍ ഐ.സി.സി ട്വന്റി-ട്വന്റി ലോകകപ്പ് ഇല്ല!

ക്രിക്കറ്റിന്റെ കുട്ടി രൂപമായ ട്വന്റി-ട്വന്റിയുടെ ഐ.സി.സി ലോകകപ്പ് മത്സരം 2018-ല്‍ നിന്നും 2020ലേക്ക് നീട്ടി. വേദി ഏതായിരിക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ലോകകപ്പ് മത്സരം നീട്ടി വച്ചതിന് കാരണമായി ഐ.സി.സി പാനല്‍ ചൂണ്ടിക്കാണിക്കുന്ന കാരണം, ഭൂരിഭാഗം അംഗത്വ രാജ്യങ്ങളും അടുത്ത വര്‍ഷം നിരവധി ക്രിക്കറ്റ് പരമ്പരകളുമായി തിരക്കിലായിരിക്കും എന്നതാണ്. എന്നിരുന്നാലും 2020-ല്‍ എന്തായാലും ലോകകപ്പ് മത്സരം നടത്തും എന്നും ഐ.സി.സി അറിയിച്ചു.
ആതിഥേയ രാജ്യങ്ങളാകാന്‍ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസാണ് ട്വന്റി-ട്വന്റി ജേതാക്കള്‍.
https://www.facebook.com/Malayalivartha