രാഖി കെട്ടിയ ചിത്രം പോസ്റ്റ് ചെയ്ത ഇർഫാനെതിരെ യാഥാസ്ഥിതികർ

ട്രോളന്മാരുടെ സ്ഥിരം ഇരയായി മാറിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. രക്ഷാബന്ധൻ ദിനത്തിൽ ആശംസ നേർന്ന് കൈയിൽ രാഖി കെട്ടിയ ഫോട്ടോ സഹിതം ഇൻസ്റ്റാഗ്രമിൽ ഇർഫാൻ പോസ്റ്റ് ചെയ്തതാണ് ട്രോളൻമാരെയും മതതീവ്രവാദികളെയും ചൊടിപ്പിച്ചത്. അദ്ദേഹത്തെ രൂക്ഷമായി ആക്രമിക്കുന്ന നിരവധി കമൻ്റുകളുമായി നിമിഷങ്ങള്‍ക്കമാണ് വിമർശകർ എത്തിയത്.
ഒരു മുസ്ലീം യുവാവ് ഹിന്ദു ആചാരം അനുഷ്ഠിച്ചുവെന്ന് ഇർഫാനെതിരെ ആഞ്ഞടിച്ചു. പിതാവ് മൌലവി ആയിട്ടും ഇർഫാൻ ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നായിരുന്നു മറ്റൊരു ട്രോൾ. ഇത് ആദ്യമായല്ല മതത്തിൻ്റെ പേരിൽ മുസ്ലം ക്രിക്കറ്റ് താരങ്ങൾ വിവാദത്തിൽ പെടുന്നത്.
കഴിഞ്ഞ മാസമാണ് ഭാര്യ സഫയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഇർഫാൻ പുലിവാൽ പിടിച്ചത്. ഇർഫാനോടൊപ്പം ഇരുന്ന ഭാര്യയുടെ കൈയിൽ നെയിൽ പോളിഷ് ഇട്ടതായിരുന്നു അന്നത്തെ വിമർശനം. മകനൊപ്പം ചെസ് കളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെയും യാഥാസ്ഥിതികർ വിമർശനം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha