വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി ശ്രീശാന്ത്; ബി സി സി ഐയ്‌ക്കെതിരെ ഇതാദ്യമായി തുറന്നടിച്ച് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ ഇതാദ്യമായാണ് ശക്തമായ ആരോപണവുമായി എസ് ശ്രീശാന്ത് രംഗത്തെത്തിയത്. കോഴ വിവാദത്തിന്റെ പേരില്‍ ആജീവനന്ത വിലക്കേര്‍പ്പെടുത്തിയപ്പോഴും കോടതി കുറ്റവിമുക്തനാക്കിയപ്പോഴും ഹൈക്കോടതി വിലക്ക് നീക്കിയപ്പോഴും ശ്രീശാന്ത് ശാന്തനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പറഞ്ഞ് വിലക്ക് നീക്കാത്ത ബി സി സി ഐ നിലപാടാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.
അഴിമതിക്കും ഒത്തുകളിക്കുമെതിരെ ക്രിക്കറ്റ് ബോര്‍ഡ് വിട്ടുവീഴ്ച്ചയില്ലാതെ പോരാടുമെന്ന ബിസിസിഐ പ്രതിനിധിയുടെ വാക്കുകള്‍ക്ക് കുറിക്കുകൊള്ളുന്ന ചോദ്യവുമായാണ് ശ്രീ രംഗത്തെത്തിയത്. ഒത്തുകളിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന ബി സി സി ഐ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നതെങ്ങനെയാണെന്നതിന് ഉത്തരം പറയണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നു. നിരന്തരം നിരപരാധിത്വം തെളിയിയിച്ചിട്ടും തന്നെ വേട്ടയാടുന്നതിലെ രോഷവും ശ്രീശാന്ത് മറച്ച് വെക്കുന്നില്ല.
ട്വിറ്ററിലൂടെയാണ് താരത്തിന്റെ ചോദ്യങ്ങള്‍. ഒത്തുകളിച്ചെന്ന് കണ്ടെത്തിയ ടീമുകളെ രണ്ട് വര്‍ഷം മാത്രം മാറ്റി നിര്‍ത്തിയപ്പോള്‍ തന്നോട് മാത്രമെന്താണ് വിവേചനമെന്നും താരം ചോദിക്കുന്നു.
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകാന്‍ തീരുമാനിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്പോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha