ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

പല്ലേക്കലില്‍ വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടിയിട്ടുണ്ട് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ചുറിയും ലോകേഷ് രാഹുല്‍ അര്‍ധസെഞ്ചുറിയും നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 42 റണ്‍സ് നേടി പുറത്തായി. ഈ മൂന്നുപേരും ഒഴികെ മറ്റാരും മികച്ച ബാറ്റിംഗ് കാഴ്ച വെച്ചില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി മലിന്‍ഡ പുഷ്പകകുമാര മൂന്ന് വിക്കറ്റും ലക്ഷന്‍ സന്ദകന്‍ രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ക്രീസില്‍.
മൂന്ന് മത്സര പരമ്പരയില്‍ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ സീരീസ് നേടിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha