പാണ്ഡ്യ തകര്‍ത്തടിച്ചു; ഇന്ത്യക്ക് മികച്ച ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍

ടെസ്റ്റില്‍ ട്വന്റി-ട്വന്റി കളിച്ച ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 487 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. 96 പന്തുകളില്‍ നിന്നും 108 റണ്‍സ് എടുത്താണ് പാണ്ഡ്യ ഇന്ത്യയെ അഞ്ഞൂറിനോടടുത്ത് എത്തിച്ചത്. നേരത്തെ ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു.
മറുപടി ബാട്ടിംഗില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലാണ് ശ്രീലങ്ക. മുഹമ്മദ് ഷാമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് വിക്കറ്റുകള്‍ നേടിയത്.
https://www.facebook.com/Malayalivartha