Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരനുമായി ശാരീരികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് മുറിയിലേക്ക് തള്ളിവിട്ടു; ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായി ഹസീന്‍ ജഹാന്‍

10 MARCH 2018 01:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ തന്നെ ഷമി നിര്‍ബന്ധിച്ചതായും തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

‘ഷമി മുറിക്ക് പുറത്തുനിന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ഹസീബിന്റെ (ഷമിയുടെ സഹോദരന്‍) മുറിയിലേക്ക് തള്ളിവിട്ടു. ഹസീബുമായി ശാരീരികബന്ധം ഉണ്ടാക്കാനാണ് ആവശ്യപ്പെട്ടത്. ഹസീബ് എന്നെ കടന്ന് പിടിച്ചപ്പോള്‍ ഞാന്‍ നിലിവിളിച്ചു. അപ്പോള്‍ മാത്രമാണ് ഷമി വാതില്‍ തുറന്നത്’, ഹസിന്‍ പറയുന്നു. ഡിഎന്‍യ്ക്ക് ആണ് ഹസിനെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹസിന്റെ പരാതിയെ തുടര്‍ന്ന് ഷമിക്കെതിരെ കൊലപാതക ശ്രമം, ലൈംഗികപീഡനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞിരുന്നു.’ അവള്‍ക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്. എനിക്കെതിരായ എല്ലാ ആരോപണങ്ങളും തെളിയിക്കേണ്ടി വരും. ഞാനവളെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കണമെന്നും.’ ഷമി പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വാദം ഷമി ആവര്‍ത്തിച്ചു.

ഹസിന്‍ ഷമിയ്‌ക്കെതിരെ ഹസിന്‍ കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായാണ് ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. താരത്തിനെതിരെ വാതുവയ്പ് ആരോപണമാണ് ഹസിന്‍ ഉയര്‍ത്തിയത്. താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.

‘ഷമിയ്ക്ക് എന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാന്‍ പറ്റും. അലിസ്ബാഹ് എന്ന പാക്കിസ്ഥാനി യുവതിയില്‍ നിന്നും ദുബായില്‍ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പണം വാങ്ങിയത്. എന്റെ പക്കല്‍ അതിന് തെളിവുണ്ട്.’ ഹസിന്‍ പറയുന്നു.

ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്‍ പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (11 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (32 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (58 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (1 hour ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (1 hour ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (2 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends