മുഹമ്മദ് ഷമിയ്ക്ക് കുരുക്ക് മുറുക്കി ഫോണ്‍ കോളിന്റെ ഓഡിയോ പുറത്ത്...

ആരോപണങ്ങൾക്ക് പിന്നാലെ മുഹമ്മദ് ഷമിയുമായുള്ള ഫോണ്‍ കോളിന്റെ ഓഡിയോ പുറത്തു വിട്ട് ഹസിന്‍ ജഹാന്‍. വെള്ളിയാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തിലാണു ഹസിന്‍ ഓഡിയോ പുറത്തു വിട്ടത്. ഹസിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒക്കെ ഷമി നിഷേധിച്ചിരുന്നു. കൂടാതെ ഹസിന് ഭ്രാന്താണെന്നായിരുന്നു ഷമിയുടെ വാദം. ഇതിനു പിന്നാലെയായിരുന്നു ഹസിന്‍ ഓഡിയോ പുറത്തു വിട്ടത്. ഹസിന്‍ ഷമീയുടേതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം ഇങ്ങനെ...
ഷമി, കള്ളം പറയരുത്. എന്നെക്കുറിച്ചോ മകളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഷമിക്ക് ഒരു വിചാരവുമില്ല. ആ പാകിസ്താനി പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രമാണ് ഷമിക്ക് ശ്രദ്ധ. അലിഷ്ബയെക്കുറിച്ചുള്ള സത്യം എന്നോട് പറയണം. ആ ചാറ്റെല്ലാം ഷമിയുടേത് തന്നെയാണോ?
അല്ല (പുരുഷ ശബ്ദം)
ദുബായ് വിസ ഇല്ലെന്നും ഹോട്ടല്‍ റൂം വിട്ടുപോകാനാകില്ലെന്നും പറഞ്ഞിട്ട് പിന്നീട് എവിടെ നിന്ന് വിസ കിട്ടി? എന്നോട് എന്തിനാണ് കള്ളം പറഞ്ഞത്?
എന്റെ കൈയില്‍ വിസയുണ്ടായിരുന്നു (പുരുഷ ശബ്ദം)
നീ താമസിച്ചിരുന്ന ഹോട്ടലിന്റെ മേല്‍വിലാസം അലിഷ്ബയ്ക്ക് മെസ്സേജ് അയച്ചില്ലേ. എയര്‍പോര്‍ട്ടില്‍ അലിഷ്ബ കാത്തിരിക്കുമ്പോള്‍ നീ വരുന്ന സമയവും പോകുന്ന സമയവും അവള്‍ക്കറിയാമായിരുന്നു. ഇതെല്ലാം ചെയ്തത് മുഹമ്മദ് ഭായിയാണോ?
അലിഷ്ബ വഴിയാണ് മുഹമ്മദ് ഭായ് എനിക്കുള്ള പണം കൊടുത്തയച്ചത്. അവളുടെ അടുത്ത് നിന്ന് എനിക്ക് ആ പണം വാങ്ങണമായിരുന്നു (പുരുഷ ശബ്ദം)
പക്ഷേ അവളുമായി വൃത്തികെട്ട രീതിയിലുള്ള ചാറ്റിങ്ങാണ് ഷമി നടത്തിയത്. അതില്‍ പണത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ അലിഷ്ബയെക്കുറിച്ച് നിന്നോട് ചോദിച്ചു. അപ്പോള്‍ നീ ഒന്നുമറിയാത്ത പോലെ നിന്നു. അലിഷ്ബയോടൊത്തുള്ള നാടകം മുഴുവന്‍ കഴിഞ്ഞിട്ട് എന്തിനാണ് ഒന്നുമറിയാത്ത പോലെ നിന്നത്. നീ അലിഷ്ബയുമായി സെക്സ് ചെയ്തിട്ടുണ്ട്.
നോക്കൂ, സെക്സിനെക്കുറിച്ച് ഒരക്ഷരം പറയരുത് (പുരുഷ ശബ്ദം)
അതിനിടെ ഭാര്യയുടെ പരാതിയിൽ വധശ്രമക്കേസ് എടുത്തതിനെ തുടർന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ഷമിയുടെ നാലു കുടുംബാംഗങ്ങൾക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.വെള്ളിയാഴ്ച മുതൽ ഷമിയെക്കുറിച്ച് വിവരമില്ല.
https://www.facebook.com/Malayalivartha