പരാജയം വലിയ വേദനയാണ് തന്നത്; ലോകത്തെ ഏറ്റവും മികച്ച താരം ഒപ്പമുണ്ടായിരുന്നിട്ടും അദ്ദേഹത്തെ ഉപയോഗിക്കാന്‍ ടീം ഒത്തൊരുമിച്ച് തന്നെ ശ്രമിച്ചിരുന്നു; വേദനയോടെ സാമ്പോളി

മത്സരശേഷം അര്‍ജന്റീനയുടെ പരാജയം വലിയ വേദനയാണ് തരുന്നതെന്ന് പരിശീലകന്‍ സാമ്പോളി പ്രതികരിച്ചു. ലോകത്തെ ഏറ്റവും മികച്ച താരം നമ്മുക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉപയോഗിക്കാന്‍ ടീം ഒത്തൊരുമിച്ച് തന്നെ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ ഒപ്പം കളിക്കാരെ വെച്ചും, മെസ്സിക്ക് ഫ്രീ സ്‌പേസ് ഒരുക്കിയുമൊക്കെ ഒരുപാട് ടാക്ടിക്‌സുകള്‍ മാറ്റി പരിശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാനം സമനില ഗോള്‍ കണ്ടെത്തുന്നതിന് അടുത്ത് വരെ ഞങ്ങള്‍ എത്തിയെന്നും. എന്നാലും റഷ്യയിലെ ലക്ഷ്യം നിറവേറ്റാന്‍ കഴിയാതെ ആണ് ഞങ്ങള്‍ മടങ്ങുന്നതെന്നും സാമ്പോളി വേദനയോടെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha