സൂപ്പര്‍ താരങ്ങള്‍ക്ക് ഒരേ ദിവസം മടക്കം; അര്‍ജന്റീനയ്ക്ക് പിന്നാലെ പോര്‍ച്ചുഗലിനും തോല്‍വി; കീഴടങ്ങിയത് എഡിസന്‍ കവാനിയുടെ ഇരട്ട ഗോളിനു മുന്നില്‍

ഈ ലോകകപ്പില്‍ ആദ്യമായാണ് യുറഗ്വായുടെ വലയില്‍ പന്തു കയറിയത്. എങ്കിലും പോര്‍ച്ചുഗലിന് ലോകകപ്പ് ക്വാര്‍ട്ടറില്‍ യുറഗ്വായെ കീഴടക്കാനായില്ല. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുറഗ്വായുടെ മിന്നും ജയം. സൂപ്പര്‍താരം എഡിസന്‍ കവാനിയുടെ ഇരട്ടഗോളുകളാണ് യുറഗ്വായ്ക്ക് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സമ്മാനിച്ചത്.
എഡിന്‍സണ്‍ കവാനി ഇരട്ടഗോളാണ് പോര്‍ച്ചുഗലിന് പുറത്തേക്കുള്ള വഴി തുറന്നു കൊടുത്തത്. ഏഴ്, അറുപത്തിരണ്ട് മിനിറ്റുകളിലായിരുന്നു കവാനിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍ പിറന്നത്. അമ്പത്തിയഞ്ചാം മിനിറ്റില്‍ പെപ്പെയായിരുന്നു പോര്‍ച്ചുഗലിനുവേണ്ടി ഒരു ഗോള്‍ മടക്കിനല്‍കിയത്.
ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ യുറഗ്വായ് പിന്നിടുന്ന നാലാം മല്‍സരമാണിത്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ വഴങ്ങാതെ മുന്നേറിയെത്തിയ ഏക ടീമായ യുറഗ്വായ്‌ക്കെതിരെ ഗോള്‍ നേടാനായതിന്റെ ആശ്വാസത്തോടെയാണ് പോര്‍ച്ചുഗലിന്റെ മടക്കം.
നീണ്ട 597 മിനിറ്റുകള്‍ക്കുശേഷമാണ് യുറഗ്വായ് ടീം രാജ്യാന്തര മല്‍സരത്തില്‍ ഗോള്‍ വഴങ്ങുന്നത്. ഈ വിജയത്തോടെ യുറഗ്വായ് ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീനയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയെത്തുന്ന ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ യുറഗ്വായുടെ എതിരാളികള്‍.
https://www.facebook.com/Malayalivartha