പരാജയം; ലോക പരാജയം; സ്‌പെയ്‌നിന്റെ കഥകഴിച്ച് ആതിഥേയരായ റഷ്യ; ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത് പെനാല്‍റ്റിയിലൂടെ; താരമായി റഷ്യന്‍ ഗോള്‍കീപ്പര്‍ അക്കിന്‍ഫീവ്

ജര്‍മനിയെ ദക്ഷിണകൊറിയ വീഴ്ത്തിയശേഷം ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി വിജയമാണ് റഷ്യയുടേത്. റഷ്യന്‍ ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആദ്യമല്‍സരം കൂടിയാണിത്. എക്‌സ്ട്രാ ടൈമിലും തീരുമാനമാകാതെ പോയതോടെയാണ് മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 12ാം മിനിറ്റില്‍ റഷ്യന്‍ താരം ഇഗ്‌നാഷെവിച്ചിന്റെ സെല്‍ഫ് ഗോളില്‍ മുന്നില്‍ക്കയറിയ സ്‌പെയിനെ 41-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ ഫൗളിന് ലഭിച്ച പെനല്‍റ്റിയിലൂടെയാണ് റഷ്യ ഒപ്പം പിടിച്ചത്. ആര്‍ട്ടം സ്യൂബയാണ് കിക്ക് വലയിലെത്തിച്ച് ടീമിന് സമനില സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ രണ്ട് സ്പാനിഷ് കിക്കുകള്‍ തടഞ്ഞ് റഷ്യന്‍ ഗോളി അക്കിന്‍ഫീവ് കളിയിലെ താരമായി.
തുടര്‍ന്നും കളത്തില്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ നേടാനാകാതെ പോയതാണ് മല്‍സരത്തില്‍ സ്‌പെയിനിനെ പിന്നോട്ടടിച്ചത്. മല്‍സരത്തിന്റെ 70 ശതമാനത്തിലേറെ സമയവും പന്ത് കൈവശം വച്ചെങ്കിലും ഗോളിനു മുന്നില്‍ അവര്‍ക്കു തുടര്‍ച്ചയായി അടിപതറി. എക്‌സ്ട്രാ ടൈമിലും റഷ്യന്‍ പ്രതിരോധം ഭേദിക്കാന്‍ സ്‌പെയിന് സാധിക്കാതെ പോയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
സ്‌പെയിനിന്റെ ഇനിയേസ്റ്റയാണ് ആദ്യം കിക്കെടുത്തത്. വല കുലുങ്ങി (10). റഷ്യയുടെ സ്‌മോളോവിന്റോവിന്റേതായിരുന്നു അടുത്ത ഊഴം. ഗോള്‍. (11). സ്‌പെയിനിന്റെ രണ്ടാം കിക്കെടുത്ത പിക്ക്വെയ്ക്കും പിഴച്ചില്ല. (21) നിശ്ചിത സമയത്ത് സെല്‍ഫ് ഗോളടിച്ച ഇഗ്‌നാസേവിച്ചിന്റേതായിരുന്നു അടുത്ത ഊഴം. അതും വലയില്‍ (22). വലത്തോട്ട് ചാടിയ ഗോളിയുടെ കൈയിലേയ്ക്കാണ് കോക്കെ പന്തടിച്ചത്. ഗോളോവിന്‍ എടുത്ത കിക്കും വലയില്‍ (23). സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റേതായിരുന്നു അടുത്ത ഊഴം. ക്യാപ്റ്റന് പിഴച്ചില്ല (33). ചെറിഷേവ് അടുത്ത കിക്കില്‍ റഷ്യയെ മുന്നിലെത്തിച്ചു. സ്‌പെയിനിന്റെ അഞ്ചാം കിക്കെടുത്ത ആസ്പാസിന് മുന്നില്‍ ഗോളി വീണ്ടും വില്ലനായി. ഇതോടെ റഷ്യ വിജയിക്കുകയും ചെയ്തു.
റഷ്യയ്ക്കായി കിക്കെടുത്ത ആദ്യ നാലു പേരും ലക്ഷ്യം കണ്ടതോടെ അഞ്ചാം കിക്ക് കൂടാതെ തന്നെ റഷ്യ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. സ്‌റ്റേഡിയം നിറച്ചെത്തിയ 78,000ല്‍ അധികം വരുന്ന കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു റഷ്യയുടെ മുന്നേറ്റം. സ്‌പെയിനാകട്ടെ, റഷ്യന്‍ ബോക്‌സിനുള്ളിലെ ബസ് പാര്‍ക്കിങ് മറികടക്കാനാകാതെ വിഷമിച്ചു. പാസുകളുടെ കാര്യത്തില്‍ 90 ശതമാനം കൃത്യത പാലിച്ച സ്‌പെയിന്, ഷോട്ടുകളുടെ കാര്യത്തില്‍ പാലിക്കാനായത് 35 ശതമാനം കൃത്യത മാത്രം. ഷോട്ടുകളുടെ കാര്യത്തില്‍ അടിപതറുന്നത് ഷൂട്ടൗട്ടിലും ആവര്‍ത്തിച്ചതോടെയാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റുമടങ്ങുന്നത്.
https://www.facebook.com/Malayalivartha