സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; യുവന്റസിലേക്ക് കൂടുമാറുന്നതായി റിപ്പോര്ട്ടുകള്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെക്കോഡ് തുകയായ 100 മില്ല്യണ്‍ യൂറോയ്ക്കാണ് യുവന്റസ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാനൊരുങ്ങുന്നത്. 2022 വരെയുള്ള കരാറിള്‍ ഓരോ വര്‍ഷം 30 മില്ല്യണ് യൂറോ വീതം 33കാരന് ലഭിക്കും. ഈ തുകയ്ക്ക് ക്രിസ്റ്റിയാനോയെ വിടാന്‍ റയല് ഒരുക്കമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി ഏഴു തവണ സീരി എ ചാമ്പ്യന്മാരായ യുവന്റസിന്റെ ജഴ്‌സിയിലാകും ഇനി ക്രിസ്റ്റ്യാനോയെ കാണാനാകുക.
https://www.facebook.com/Malayalivartha