പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ നിക്കോളായ് യോര്‍ഗെന്‍സന് വധഭീഷണി

കളിതോറ്റതിന്റെ പേരില്‍ കൊലപാതകങ്ങള്‍ക്കുവരെ സാക്ഷിയായിട്ടുണ്ട് ഫുഡ്‌ബോള്‍ ലോകം. അതുപോലെ തന്നെ വധഭീഷണികള്‍ക്കും ഫുട്‌ബോള്‍ ലോകം വേദിയായിട്ടുണ്ട്. അതേസമയം പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ നിക്കോളായ് യോര്‍ഗെന്‍സന് വധഭീഷണിയുമായി ആരാധകന്‍. ലോകകപ്പിലെ ഡെന്‍മാര്‍ക്കിന്റെ പുറത്താകലിന് കാരണക്കാരനായത് യോര്‍ഗെന്‍സനാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി.
ഞായറാഴ്ച ക്രൊയേഷ്യയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ യോര്‍ഗെന്‍സനടക്കം മൂന്നുപേര്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു. അതേസമയം മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ യോര്‍ഗെന്‍സെനിലൂടെയാണ് ഡെന്‍മാര്‍ക്ക് ലീഡെടുത്തത്.
https://www.facebook.com/Malayalivartha