ഗാര്‍ഡിയോളയെ അര്‍ജന്റീനയിലേക്ക് എത്തിക്കാന്‍ നീക്കം തുടങ്ങി; പുതിയ ചരടുവലിക്കായി നേതൃത്വം നല്‍കുന്നത് സെര്‍ജിയോ അഗ്യൂറോ

അര്‍ജന്റീനയുടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. സാംപോളി സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത വന്നയുടന്‍ സൗജന്യമായി അര്‍ജന്റീനയെ പരിശീലിപ്പിക്കാമെന്ന വാഗ്ദ്ധാനവുമായി ചെയ്ത് ഇതിഹാസ താരം മാറഡോണ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന, നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ്പ് ഗാര്‍ഡിയോള ബ്യൂണസ് ഏറീസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഓരോ വര്‍ഷവും 83 കോടി രൂപയോളം വാഗ്ദാനം ചെയ്താണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഗാര്‍ഡിയോളക്കായി ചരടു വലിക്കുന്നതെന്നാണ് വിവരം. 2022 ലെ ഖത്തര്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലും അര്‍ജന്റീനയിലും കളിക്കുന്ന സെര്‍ജിയോ അഗ്യൂറോയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഗാര്‍ഡിയോള വരുന്നത് മെസ്സിയുടെ കൂടി സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
എന്നാല്‍ 2021 വരെ ഗാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുണ്ട്. അതുകൊണ്ടു തന്നെ സിറ്റിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവേണം ഗാര്‍ഡിയോളക്ക് അര്‍ജന്റീനയുടെ പരിശീലകനാകാന്‍.
https://www.facebook.com/Malayalivartha