നെയ്മറിന് കസാന്‍ മേയറുടെ വാഗ്ദാം; ബെല്‍ജിയത്തിനെതിരെ ഗോള്‍ നേടിയാല്‍ കസാന്‍ നഗരത്തില്‍ ഭൂമി വാഗ്ദാനം ചെയ്ത് നഗരത്തിന്റെ മേയര്‍

ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെയ്മര്‍ ഹാട്രിക് നേടുകയാണെങ്കില്‍ മത്സരം നടക്കുന്ന കസാന്‍ നഗരത്തില്‍ ഭൂമി നല്‍കുമെന്ന് മേയറുടെ വാഗ്ദാനം. എന്നാല്‍ മേയര്‍ എന്ത് ഉദ്ദേശിച്ചതാണ് ആ വാഗ്ദാനം നല്‍കിയത് എന്നകാര്യം വ്യക്തമല്ല. കാരണമുണ്ട്. ആര്‍ത്തിപിടിച്ച് ഭൂമി വാരിപ്പിടിക്കാന്‍ നടന്ന് അവസാനം ആറടി മണ്ണിലൊടുങ്ങിയ മനുഷ്യന്റെ കഥ പറഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച വിശ്വകഥാകൃത്ത് ലിയോ ടോള്‍സ്‌റ്റോയി ഇടക്കാലത്ത് താമസിച്ച നാടാണ് കസാന്‍. കസാന്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു ടോള്‍സ്‌റ്റോയിയുടെ വിദ്യാഭ്യാസം.
എന്തായാലും റഷ്യന്‍ ലോകകപ്പില്‍ കസാന്‍ അവസാനമായി വേദിയാകുന്ന മത്സരമാണ് ബ്രസീല്‍ബെല്‍ജിയം ക്വാര്‍ട്ടര്‍. നെയ്മര്‍ നഗരത്തില്‍ താമസക്കാരനായുണ്ടാവുക വലിയ അനുഭവമാകുമെന്നും ഹാട്രിക് നേടിയാല്‍ എവിടെയും ഭൂമി സ്വന്തമാക്കാന്‍ ഭരണകൂടം സ്‌പോണ്‍സറായി നില്‍ക്കുമെന്നും മേയര്‍ ലിസുര്‍ മെത്ഷിന്‍ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് സജ്ജമായി ടീം നേരത്തെ നഗരത്തിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha