നെയ്മറെയും കൂട്ടരെയും അടപടലം പൂട്ടി ചുവന്ന ചെകുത്താന്മാര്‍; റഷ്യയില്‍ ലക്ഷ്യം കാണാതെ വമ്പന്മാര്‍ വരിവരിയായി പുറത്തേക്ക്; ബെല്‍ജിയം ബ്രസീലിനെ പൂട്ടിയത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തോല്‍വി. അങ്ങനെ കസാനില്‍ മഞ്ഞപ്പടയുടെ കണ്ണീര്‍ വീഴ്ത്തി ബല്‍ജിയം ലോകകപ്പ് സെമി ഫൈനലിലേക്ക് കടന്നു.
പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുട സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡ് നേടിയത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഡി ബ്രൂയിന്‍ ലീഡുയര്‍ത്തി. എഴുപത്തിയാറാം മിനിറ്റില്‍ റെനാറ്റോ അഗസ്‌റ്റോ ഒരു ഗോള്‍ മടക്കിയെങ്കിലും മുന്‍ ചാമ്പ്യന്മാരുടെ ജീവന്‍ നിലനിര്‍ത്താനായില്ല. പൗളിന്യോയ്ക്ക് പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിലാണ് അഗസ്‌റ്റോ വല ചലിപ്പിച്ചത്.
ലോകകപ്പ് ചരിത്രത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് ബല്‍ജിയം സെമി കളിക്കുന്നത്. അതേസമയം, തുടര്‍ച്ചയായ നാലാം തവണയാണ് യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ പുറത്താകുന്നത്. യുറഗ്വായ്ക്കു പിന്നാലെ ബ്രസീലും പുറത്തായതോടെ ഇനി റഷ്യന്‍ മണ്ണില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ്. ഫ്രാന്‍സും ബല്‍ജിയവും സെമി ഉറപ്പാക്കിയപ്പോള്‍!, ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും.
ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്‌സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്‌സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയിയത്. ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്. അങ്ങനെ അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സ്‌പെയിനിനും പോര്‍ച്ചുഗലിനും പിന്നാലെ ബ്രസീലും കണ്ണീരോടെ മടങ്ങുകയാണ് നാട്ടിലേയ്ക്ക്.
https://www.facebook.com/Malayalivartha