സ്വീഡനെതിരെ ആധിപത്യവിജയവുമായി ഇംഗ്ലിഷ് പട സെമി ഫൈനലില്‍; ഹാരി, അലി തിളക്കത്തില്‍ സ്വീഡനെ തകര്‍ത്തക് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

സ്വീഡനെ ക്വാര്‍ട്ടറില്‍ തളച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമാണ് ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മല്‍സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സ്വീഡനെ വീഴ്ത്തിയത്. 30ാം മിനിറ്റില്‍ ഹാരി മഗ്വിറും, 58ാം മിനിറ്റില്‍ ഡെലെ അലി യുമാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്.
മത്സരത്തിലുടനീളം ഇംഗ്ലണ്ട് പൂര്‍ണമായും ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ യുവനിരയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും പോസ്റ്റിനു മുന്നില്‍ ലക്ഷ്യം മറന്നതാണ് സ്വീഡനു തിരിച്ചടിയായത്. അതേസമയം, സെറ്റ്പീസുകളില്‍നിന്ന് ഗോള്‍ നേടുന്നതിലെ വൈദഗ്ധ്യം കരുത്താക്കിയാണ് ഇംഗ്ലണ്ട് ആദ്യഗോള്‍ നേടിയത്. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും ഹെഡറില്‍ നിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. കോര്‍ണറില്‍നിന്ന് ആഷ്‌ലി യങ് ഉയര്‍ത്തിവിട്ട പന്തിന് തലവച്ച് ഹാരി മഗ്വിറാണ് ടീമിന് ലീഡ് സമ്മാനിച്ചത്.
രണ്ടാം പകുതിയില്‍ സ്വീഡിഷ് ബോക്‌സിനു പുറത്തുനിന്ന് ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിവിട്ട പന്തിനെ ക്ലോസ്‌റേഞ്ച് ഹെ!ഡറിലൂടെ വലയിലാക്കി ഡെലെ അലി ഇംഗ്ലണ്ടിന് രണ്ടാം ഗോളും സമ്മാനിച്ചു. സ്വീഡന്റെ ഗോളെന്നുറപ്പിച്ച രണ്ടിലേറെ ശ്രമങ്ങള്‍ തടുത്തിട്ട ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡും തകര്‍പ്പന്‍ പ്രകടനവുമായി കയ്യടി വാങ്ങി.
ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോണ്ടിന്റെ തകര്‍പ്പന്‍ പ്രകടനവും സ്വീഡന്റെ തോല്‍വിക്ക് പ്രധാനകാരണമായി. മാര്‍ക്‌സ് ബെര്‍ഗിന്റെ തന്നെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകള്‍ അവിശ്വസനീയാംവിധം സേവ് ചെയ്തതടക്കം പിക്ക്‌ഫോണ്ടിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ കരുത്തോടെ കളി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയില്‍ മൈതാനത്തെത്തിയ സ്വീഡന്‍ രണ്ടാം ഗോളും വഴങ്ങിയതോടെ വീണ്ടും സമ്മര്‍ദ്ദത്തിനടിമപ്പെട്ടു. രണ്ടു ഗോളുകള്‍ ലീഡായതോടെ ഇംഗ്ലണ്ടും പ്രതിരോധം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഫൈനല്‍ വിസില്‍ വരെ ഇഗ്ലീഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ സ്വീഡന് ആയില്ല.
ഇന്നു രാത്രി നടക്കുന്ന ക്രൊയേഷ്യ-റഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളാകും സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുക.
https://www.facebook.com/Malayalivartha