കൊച്ചിയില്‍ ഈ മാസം 28ന് ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റി എഫ്‌സി പോരാട്ടം; ലോകത്തിനുമുന്നില്‍ നാം ആരെന്ന് കാണിച്ചു കൊടുക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് സച്ചിന്‍

ലോകത്തിന് മുന്നില്‍ ഒത്തുചേര്‍ന്ന് നമ്മള്‍ ആരാണെന്ന് കാണിച്ചു കൊടുക്കാനുള്ള സമയമാണിത്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയം. അതുകൊണ്ടുതന്നെ ഫുട്‌ബോളിനെ പിന്തുണയ്ക്കണം എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സച്ചിന്‍ പറയുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സി, ഓസ്‌ട്രേലിയന്‍ എ ലീഗ് ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് തുടങ്ങാനിരിക്കേ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം അണിനിരക്കാന്‍ ആരാധകരോട് സച്ചിന്‍ ടെണ്ടുല്‍ക്കരിന്റെ ആഹ്വാനം. ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് ജൂലൈ 24നാണ് തുടക്കമാകുന്നത്. അഞ്ചു ദിവസം മുള്ള ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം 24നു ബ്ലാസ്‌റ്റേഴ്‌സും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലായിരിക്കും.
https://www.facebook.com/Malayalivartha