2018 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം, സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ആദ്യ സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കറുത്തകുതിരകളായ ബെല്‍ജിയവും ഏറ്റുമുട്ടും

2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളെ അറിയാന്‍ ഒരു പകല്‍ ദൂരം മാത്രം. ഇന്നു രാത്രി സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ആദ്യ സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കറുത്തകുതിരകളായ ബെല്‍ജിയവും ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണു മത്സരം. ലാറ്റിനമേരിക്കന്‍ ടീമുകളായ ഉറുഗ്വേയെയും ബ്രസീലിനെയും വീഴ്ത്തിയാണ് ഇരുകൂട്ടരും അവസാന നാലില്‍ ഇടംപിടിച്ചത്. കിലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, എന്‍കോളോ കാന്റെ എന്നിവരാണ്ഫ്രാന്‍സിന്റെ തുറുപ്പുചീട്ടുകള്‍. മറുവശത്ത് ബെല്‍ജിയമാകട്ടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ്. ആക്രമണഫുട്‌ബോളിന്റെ വക്താക്കളായ അവരാണ് ഇക്കുറി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്.
അഞ്ചു മത്സരങ്ങളില്‍ നിന്ന് 14 ഗോള്‍. റൊമേലു ലുക്കാക്കു, കെവിന്‍ ഡി ബ്രുയ്ന്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിന്റെ മുന്നണി പോരാളികള്‍. നാളെ നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടും ക്രയേഷ്യയും ഏറ്റുമുട്ടും. 28 വര്‍ഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha