ഗോളടിവീരന്മാരെ ഗോളടിപ്പിക്കാതെ തലങ്ങും വിലങ്ങും പൂട്ടി പന്ത്രണ്ടു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം റഷ്യയില്‍ ഫ്രാന്‍സ് ഫൈനലില്‍; ചുവന്നചെകുത്താന്മാരെ തറപറ്റിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

പന്ത്രണ്ടുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ക്കൂടി ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍. ഈ ലേകകപ്പിലെ ഗോളടി വീരന്മാരായ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പ് ഫൈനലില്‍ യോഗ്യത നേടിയിരിക്കുന്നത്. ബല്‍ജിയം മുന്നേറ്റനിരയെ തലങ്ങും വിലങ്ങും പൂട്ടിയതാണ് ഫ്രാന്‍സിന്റെ വിജയകാരണം.ഫ്രാന്‍സിന്റെ മൂന്നാം ഫൈനലാണിത്. 1998ല്‍ ചാമ്പ്യന്മരായി. 2006ല്‍ റണ്ണറപ്പുകളും. ഇംഗ്ലണ്ട്‌ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.
തകര്‍പ്പന്‍ തുടക്കവുമായി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ ശേഷമാണ് ബല്‍ജിയം ഫ്രാന്‍സിനോട് അടിയറവു പറഞ്ഞത്.പൊരുതിക്കളിച്ച ബല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റി (51) നേടിയ ഹെഡര്‍ ഗോളിലാണ് ഫ്രാന്‍സ് ബല്‍ജിയത്തെ വീഴ്ത്തിയത്. അന്റോയ്ന്‍ ഗ്രീസ്മന്റെ തകര്‍പ്പന്‍ ക്രോസിന് തലവച്ചാണ് ഉംറ്റിറ്റി വിജയഗോള്‍ നേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.
ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു. ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട് ക്രൊയേഷ്യ സെമിഫൈനല്‍ വിജയികളാണ് ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. ചരിത്രത്തില്‍ അവരുടെ മൂന്നാം ഫൈനല്‍ കൂടിയാണിത്. ഈ ഫൈനലുകളെല്ലാം കഴിഞ്ഞ 20 വര്‍ഷത്തിനിടെയായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha