Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; ടോട്ടൻഹാമിനും ആഴ്സണലിനും തകർപ്പൻ ജയം, യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ

01 MARCH 2021 11:28 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ടോട്ടൻഹാമിനും ആഴ്സണലിനും ലിവർപൂളിനും ജയം. വമ്പൻ പോരാട്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ലെസ്റ്റർ സിറ്റിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ലെസ്റ്ററിന് വേണ്ടി യൂറി തിലമെൻസ് ഗോൾ നേടി ലീഡ് എടുത്തെങ്കിലും ആഴ്‌സണൽ മൂന്ന് ഗോൾ മടക്കി വിജയം കൈപ്പിടിയിലൊതുക്കി. ആഴ്‌സണലിന് വേണ്ടി പ്രതിരോധനിര താരം ഡേവിഡ് ലൂയിസാണ് ഗോളടി തുടങ്ങി വെച്ചത്.

39-ആം മിനിറ്റിലായിരുന്നു ഗോൾ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റി അലക്സാണ്ടർ ലക്കസാറ്റെ ആഴ്സണലിന്റെ ലീഡ് ഉയർത്തി. 52-ആം മിനിറ്റിൽ നിക്കോളാസ് പെപ്പെ മൂന്നാം ഗോൾ നേടി ആഴ്സണലിന്റെ വിജയത്തിന് മധുരം ഇരട്ടിയാക്കി.

ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബേൺലിയെ അവർ തകർത്തത്. ഗാരെത് ബെയിൽ ഇരട്ടഗോളും ഹാരി കെയ്ൻ,ലൂക്കാസ് മോറ എന്നിവർ ഓരോ ഗോളും വീതം നേടി.

 

കളി ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ബെയ്ൽ ബേൺലിയുടെ ഗോൾവല കുലുക്കി. പതിനഞ്ചാം മിനിറ്റിൽ ഹാരി കെയ്ൻ 28 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ബേൺലി ഗോൾകീപ്പർ നിക്ക് പോപ്പിന് തടയാനായില്ല.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം വിരസമായ സമനിലയിൽ കലാശിച്ചു. 58 ശതമാനം ബോൾ പോസെഷനും 18 ഷോട്ട്സോടെയും ചെൽസിയാണ് കളിക്കണക്കിൽ മുന്നിൽ നിന്നത്.

ഷെഫീൽഡ് യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ആശ്വാസ ജയം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ലിവർപൂളിന്റെ ആദ്യജയമാണ് ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ നേടിയത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ഒരു ഗോൾ കുർട്ടിസ് ജോൺസ് നേടിയപ്പോൾ ഒരെണ്ണം ഷെഫീൽഡ് യുണൈറ്റഡ് താരം കീൻ ബ്രയാനിന്റെ സെൽഫ് ഗോളായിരുന്നു.
നിലവിൽ 12 പോയിന്റ് ലീഡോടെ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (7 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (13 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (18 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (24 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (32 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (40 minutes ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (1 hour ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (1 hour ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (4 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (5 hours ago)

Malayali Vartha Recommends