ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി.... ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റെക്കാര്‍ഡ് ഇനി ഗോകുലത്തിന് സ്വന്തം

കൊല്‍ക്കത്തയില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റിക്കാര്‍ഡ് ഇനി ഗോകുലത്തിന് സ്വന്തം. 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്‍മാരായത്.
ലീഗിലെ അവസാന മത്സരത്തില്‍ ട്രാവു എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു കേരള ടീമിന്റെ ഗംഭീര തിരിച്ചുവരവ്.
ഷെരീഷ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവര്‍ ഗോകുലത്തിനായി വലകുലിക്കിയപ്പോള്‍ ഇന്ത്യന്‍ താരം വിദ്യാസാഗര്‍ സിംഗ് ട്രാവുവിന്റെ ആശ്വസ ഗോള്‍ നേടി.
വിദ്യാസാഗര്‍ സിംഗ് 12 ഗോളുമായി ലീഗിലെ ടോപ് സ്‌കോറര്‍ ആയി. ഗോകുലത്തിന്റെ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്. മണിപ്പൂരില്‍നിന്നുള്ള കരുത്തന്‍മാരെ രണ്ടാം പകുതിയില്‍ കണ്ണടച്ചുതുറക്കും മുന്‍പ് കേരളം ഇല്ലാതാക്കുകയായിരുന്നു.
അതും ഏഴ് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി. 70, 74, 77 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ മിന്നല്‍ സ്‌ട്രൈക്. ഇന്‍ജുറി ടൈമില്‍ ട്രാവുവിന്റെ പെട്ടിയില്‍ അവസാന ആണിയും വീണു. തുടക്കം മുതല്‍ ആക്രമിച്ച ഗോകുലമായിരുന്നു കളിയില്‍ ആധിപത്യം പുലര്‍ത്തിയത്.
എന്നാല്‍ കളിയുടെ ഒഴിക്കിനെതിരായി 24ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗ് മണിപ്പൂരുകാരെ മുന്നിലെത്തിച്ചു. 70 ാം മിനിറ്റുവരെ ഒരു ഗോള്‍ ലീഡ് നിലനിര്‍ത്താന്‍ മണിപ്പൂര്‍ കരുത്തന്‍മാര്‍ക്കായി.
എന്നാല്‍ ജയിച്ചാല്‍ കിരീടമെന്ന ട്രാവുവിന്റെ സ്വപ്നം മിനിറ്റുകള്‍കൊണ്ട് വീണുടഞ്ഞു. അവസാന നിമിഷം വിന്‍സി ബരോറ്റ ചുവപ്പ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്. ഇതേ സമയത്തു നടന്ന മത്സരത്തില്‍ ജയിച്ച ചര്‍ച്ചില്‍ ബ്രദേഴ്‌സും 29 പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് രക്ഷയായത്.
ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പഞ്ചാബ് എഫ്‌സിയെ ആണ് പരാജയപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha