ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി
വര്‍ഷാവസാനം നടക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അര്‍ത്ഥം വരുന്ന 'അല്‍ രിഹ്ല' എന്നാണ് പന്തിന്റെ പേര്.അഡിഡാസാണ് പന്തിന്റെ നിര്‍മാതാക്കള്‍. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് 'അല്‍ രിഹ്ല' ഖത്തര്‍ ലോകകപ്പിന്റെ എട്ട് മൈതാനങ്ങളിലും ആവേശത്തിന് തീപ്പടര്‍ത്തി കിക്കോഫ് കുറിക്കാന്‍ ഒരുങ്ങുന്നത്.
തുടര്‍ച്ചയായി 14ാമത്തെ തവണയാണ് അഡിഡാസ് ലോകകപ്പ് പന്തിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. ഖത്തറിന്റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയൂടെ നിറവുമെല്ലാം പന്ത് രൂപകല്പനയില് സ്വാധീനിച്ചിട്ടുണ്ട്. മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ് പന്തിന്റെ പ്രധാന സവിശേഷത.
1970 മുതലാണ് അഡിഡാസ് ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 2010ലെ ജബുലാനി, 2014ലെ ബ്രസൂക്ക, 2018ലെ ടെല്‍സ്റ്റാര്‍ 18 എന്നിവയായിരുന്നു കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ പന്തിന്റെ ഔദ്യോഗിക പേര്.
https://www.facebook.com/Malayalivartha