ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി
ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി . ഗോകുലത്തിന്റെ എതിരാളികള്‍ മിസോറമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്സിയാണ് .
ലീഗില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം കേരള ഇതുവരെ തോല്‍വി അറിഞ്ഞിട്ടേയില്ല. നാലു ജയവും മൂന്ന് സമനിലയുമായി 15 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ടീം നെറോക എഫ്സിയാണ് ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത മറ്റൊരു ടീം . എട്ടുമത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി ഐസ്വാള്‍ എട്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള മുഹമ്മദന്‍ എസ് സിയാണ് ലീഗിന്റെ തലപ്പത്തുള്ളത്.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ശ്രീനിധി ഡെക്കാന്‍ കെന്ക്രെയെയും നെറോക എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും.
https://www.facebook.com/Malayalivartha