Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം


ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

ക്രിസ്റ്റ്യാനോയുടെ മകന് സംഭവിച്ചത്; വേദനയിലും ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍ താരം; അനുശോചനം രേഖപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

19 APRIL 2022 05:11 PM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതില്‍ ആണ്‍കുട്ടി മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് വിവരം പുറത്തു വിട്ടത്. പെണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും ക്രിസ്റ്റ്യാനോ അറിയിച്ചു.

ഞങ്ങളുടെ ഇരട്ടക്കുട്ടികളില്‍ അണ്‍കുട്ടി മരണമടഞ്ഞതായി വിഷമത്തോടെ അറിയിക്കുന്നു. പെണ്‍കുഞ്ഞ് ഞങ്ങളോടൊപ്പമുണ്ടെന്നതാണ് ഈ വിഷമഘട്ടത്തിലെ ഏക ആശ്വാസം. ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്. ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനും നന്ദി അറിയിക്കുന്നു.

ഈ നഷ്ടത്തില്‍ ഞങ്ങള്‍ എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വീകാര്യതയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനെ നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട് ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന് സ്ഥിരീകരിച്ച് റൊണാള്‍ഡോയും ജോര്‍ജീനയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റൊണാള്‍ഡോ മറ്റ് നാല് കുട്ടികളുടെ പിതാവാണ്, ക്രിസ്റ്റ്യാനോ ജൂനിയര്‍, മാറ്റിയോ, പെണ്‍മക്കളായ ഇവാ, അലാന എന്നിവരാണ് മക്കള്‍.

ഈ സീസണിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ 15 ഗോളുകള്‍ നേടിയിട്ടുണ്ട്. വാരാന്ത്യത്തില്‍ നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിക്കാന്‍ യുണൈറ്റഡിനെ സഹായിച്ചപ്പോള്‍ 37കാരന്‍ തന്റെ കരിയറിലെ 60ാം ഹാട്രിക് നേടിയിരുന്നു. ചൊവ്വാഴ്ച രാത്രി നടക്കുന്ന ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ നേരിടും.

അതേസമയം, കുഞ്ഞ് മരണപ്പെട്ടതിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി മാഞ്ചസ്റ്റര്‍ .യുണൈറ്റഡ് രംഗത്തെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അദ്ദേഹത്തിന്റെ പങ്കാളിയുടെയും കുട്ടികളില്‍ ഒരാളുടെ മരണത്തില്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡും അഗാധമായി ഖേദിക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ ടീം കുറിച്ചു. പിന്നാലെ റയല്‍ മാഡ്രിഡും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (9 minutes ago)

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന  (17 minutes ago)

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്  (35 minutes ago)

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...  (1 hour ago)

തമിഴ്നാട്ടിൽ ​ഗോവധം തമിഴ്നാട്ടിൽ ​ഗോവധം നിരോധിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി....  (1 hour ago)

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു....  (1 hour ago)

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...  (1 hour ago)

മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...  (1 hour ago)

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി  (2 hours ago)

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...  (2 hours ago)

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....  (2 hours ago)

ഗൃഹപ്രവേശ യോഗവും ഉദ്യോഗത്തിൽ ഉന്നത പദവിയും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  ത്യാഗസ്മരണകൾ പുതുക്കി സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ... രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കുന്നു....  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം  (3 hours ago)

ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...  (3 hours ago)

Malayali Vartha Recommends