Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബാർബോസ... ബാർബോസയെ കൊന്ന ബ്രസീൽ.... ഗോൾ പോസ്റ്റിന് മുന്നിലെ കണ്ണുനീർത്തുള്ളി.

11 MAY 2022 09:29 PM IST
മലയാളി വാര്‍ത്ത

ഖത്തർ ലോകകപ്പ് അടുത്തെത്തയിരിക്കുന്നു. ഓരോ ലോകപ്പലിലും നാം സങ്കത്തോടെ ഓർമ്മിക്കുന്നൊരു പേരുണ്ട്. ബ്രസീലിൻ ഗോൾകീപ്പർ മൊയാസീർ ബാർബോസ. 1950-ൽ ബ്രസീലിന് ലോകകപ്പ് നഷ്യപ്പെടുത്തിയത് ബാർബോസയാണെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. ഉറുഗ്വയോടുള്ള ഞെട്ടിക്കുന്ന തേൽവിക്കുശേഷം അദ്ദേഹം നാട്ടിൽ നിന്നു പുറത്താക്കപ്പെട്ടു. പുറത്തിറങ്ങാൻ ജനം അനുവദിക്കുമായിരുന്നില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ വീട് തീയിടാൻവരെ അരാധകർ തയ്യാറായി. അതോടെയാണ് അദ്ദേഹം നാടുവിട്ടുപോയത്. സുഹൃത്തുക്കളും സഹകളിക്കാരും അദ്ദേഹത്തെ അകറ്റി നിർത്തി.

1963-ൽ അദ്ദേഹം സുഹൃത്തുക്കൾക്കായി സ്വന്തം വീട്ടിൽ ഒരു വിരുന്നൊരുക്കി. ഒറ്റയാൾ പോലും ആവഴിക്കു വന്നില്ല. 1993-ൽ ഒരു ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിക്കാൻ ബാർബോസ എത്തി. എന്നാൽ സംഘാടകർ അദ്ദേഹത്തെ കടത്തി വിടാൻ വിസമ്മതിച്ചു. അങ്ങനെ അവിടെ നിന്നും അദ്ദേഹം നിരാശനായി മടങ്ങി.

കളികഴിഞ്ഞ് ഇരുപത്തി രണ്ടു വർഷത്തിനു ശേഷം ഒരു നാൾ അദ്ദേഹം ഒരു കടയിൽ നിൽക്കുകയായിരുന്നു.യാദൃച്ഛികമായി ഒരു സ്ത്രീ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അവർ ഒപ്പമുണ്ടായിരുന്ന മകനോട് ബാർബോസയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ബ്രസീലിനെ മുഴുവൻ കരയിച്ച ആളാണ് ഈ നിൽക്കുന്നത്. കളികഴിഞ്ഞ് രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ബ്രസീലുകാരുടെ മനസിൽ നിന്ന് ആമുറിവ് മാഞ്ഞു പോയില്ല.

ഒടുവിൽ അദ്ദേഹം വിദൂരത്തുള്ളൊരു കടൽത്തീരത്തെ ഒരു ചെറിയ അപ്പാർട്ടുമെന്റിലേക്ക് താമസം മാറ്റി. റേഡിയോയ്ക്കു വേണ്ടി ദൃക്‌സാക്ഷി വിവരണം നൽകുമായിരുന്നു ബാർബോസ. നാട്ടിലെ ഫുട്‌ബോൾ സംഘടന അതും വിലക്കി. അതോടെ അദ്ദേഹം സാമ്പത്തികമായും ബുദ്ധിമുട്ടിലായി. പെൻഷനായി ലഭിച്ചിരുന്ന 150 ഡോളറായിരുന്നു ആകെ വരുമാനം. ഭാര്യ കാൻസർ രോഗിയും കൂടിയായതോടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലായി.

കടലോരത്തിലേക്ക് താമസം മാറ്റി ഏതാനും മാസത്തിനുള്ളിൽ ഭാര്യ മരിക്കുകയും ചെയ്തു. അതോടെ അദ്ദേഹം തീർത്തും ഒറ്റപ്പെട്ടു. രണ്ടു വർഷത്തിനുള്ളിൽ ബാർബോസയും മരിച്ചു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. ആകെ പതിനൊന്നു പേർ മാത്രമാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. സംഘാടകരോ സഹകളിക്കാരോ അറിഞ്ഞ ഭാവം പോലും നടിച്ചില്ല. അങ്ങനെ ദൗർഭാഗ്യത്തിന്റെ പ്രതീകമെന്നു മുദ്രകുത്തപ്പെട്ട ആ പാവം മനുഷ്യൻ ഓർമയായി.

ബാർബോസയുടെ മരണവാർത്തയറിഞ്ഞ് കാമറൂണിന്റെ ഇതിഹാസതാരമായ റോജർമില്ലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ക്രിസ്തുദേവന്റെ പീഡാനുഭവങ്ങളേയും കുരിശുമരണത്തേയുമാണ് ഓരോ ഫുട്‌ബോൾ കളിക്കാരനും ഓർമിപ്പിക്കുന്നത്. ചിലർ ഉയർത്തെഴുന്നേൽക്കുന്നു. മറ്റുള്ളവർ കല്ലറയിൽ ഒടുങ്ങുന്നു'

ബാർബോസ ഉയർത്തെഴുന്നേൽക്കുമോ......ആർക്കറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (26 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (33 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (2 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (3 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (3 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (6 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

Malayali Vartha Recommends