Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അര്‍ജ്ജിന്റീനയ്ക്ക് പുതിയ മെസിയെ കിട്ടി... പേര് ഗാര്‍നാച്ചോ.... ആരാധകര്‍ ഇളകി മറിയുന്നു....

17 MAY 2022 06:02 PM IST
മലയാളി വാര്‍ത്ത

പുതിയ മെസിയെ കിട്ടിയ സന്തോഷത്തിലാണ് അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസി കളം വിടുന്നതോടെ ഒരു മികച്ച മുന്നേറ്റ നിരക്കാരന്റെ അഭാവം അര്‍ജ്ജന്റീനയെ ഉലയ്ക്കും. അവിടേയ്ക്കാണ് പുതിയ മെസി വരുന്നത്. പേര് അലക്‌സാണ്ടര്‍ ഗാര്‍നാച്ചോ. 2004- ജൂലൈ ഒന്നിന് ജനിച്ച ഗാര്‍നാച്ചോയ്ക്ക് പ്രായം കഷ്ടിച്ച് പതിനേഴു മാത്രം. എങ്കിലും ഖത്തര്‍ ലോകകപ്പിനുള്ള പരിശീലന ക്വ്യാമ്പിലേക്ക് കോച്ച് ലയണല്‍ സ്‌കലോനി ഈ സ്‌കൂള്‍ വിദ്യാര്‍ഥിയെ വിളിച്ചിട്ടുണ്ട്.

ഇപ്പോള്‍ അര്‍ജ്ജന്റീനയിലെ മാധ്യമങ്ങളില്‍ മെസിയല്ല ഗാര്‍നാച്ചോയാണ് താരം. കുട്ടിയുടെ കഴിവുകള്‍ വാഴ്ത്താന്‍ ഒരു മാതിരിയുള്ള വശേഷണ പദങ്ങളെല്ലാം അവര്‍ ഉപയോഗിച്ചു കഴിഞ്ഞു. മെസിയുടെ കാര്‍ബണ്‍കോപ്പി എന്നാണ് ഒരു വിശേഷണം. സാക്ഷാല്‍ മെസിയും അവനെ വാഴ്ത്താന്‍ വാക്കുകള്‍ക്ക് പാടുപെടുകയാണ്. പതിനേഴുവയസില്‍ തന്നെ ഒരു സമ്പൂര്‍ണ ഫുട്‌ബോളര്‍ക്കു വിശേഷിച്ച് മുന്നേറ്റ നിരക്കാരന് വേണ്ടെതല്ലാം ഗാര്‍നാച്ചോവില്‍ തികഞ്ഞിരിക്കുന്നു എന്നാണ് മെസിയുടെ വിലയിരുത്തല്‍. ഇനി അര്‍ജ്ജന്റീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നും മെസി പറയുന്നു.

ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീനിയര്‍ ടീമില്‍ അംഗമാണ് ഗാര്‍നാച്ചോ. പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റി, ലിവര്‍പൂള്‍, അഴ്‌സണ്‍ എന്നിവര്‍ക്കതിരെ യുണൈറ്റഡ് കളിക്കുമ്പോള്‍ പകരക്കാരുടെ ബഞ്ചില്‍ ഗാര്‍നാച്ചോ ഉണ്ടായിരുന്നു. ചെല്‍സിക്കെതിരെയുള്ള മല്‍സരത്തിന്റെ തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ ആദ്യമല്‍സരം കളിക്കാനുള്ള അവസരവും ലഭിച്ചു. കളിക്കാന്‍ മൂന്നു മിനിറ്റേ കിട്ടിയുള്ളു എങ്കിലും ചുടുല നീക്കങ്ങള്‍ കൊണ്ട് ചെല്‍സി പ്രതിരോധത്തെ ഉലച്ച ഗാര്‍നാച്ചോ തന്റെ ക്ലാസ് എന്താണെന്ന് ആരാധകരേയും ഫുട്‌ബോള്‍ നിരൂപകന്മാരേയും ബോധ്യപ്പെടുത്തി.

അടുത്ത സീസണില്‍ ഇതിഹാസ താരം റൊണ്‍ഡോയ്‌ക്കൊപ്പം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗാര്‍നാച്ചോ. ലോകപ്പ് ടീമില്‍ ഇടം കിട്ടിയാല്‍ മെസിയോടൊപ്പവും കളിക്കാനാകും. ഇക്കഴിഞ്ഞ എഫ്. എ യൂത്ത് കപ്പില്‍ എവര്‍ട്ടനെതിരെ ഗാര്‍നാച്ചോ നേടിയ അത്ഭുത ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ വസ്മയിപ്പിച്ചിരുന്നു. ആ മാസത്തിലെ മാഞ്ചസ്റ്ററിന്റെ മികച്ച ഗോളായി അത് തെരഞ്ഞെടുക്കുകയും. ചെയ്തു.

സ്‌പെയിനിലാണ് ഗാര്‍നാച്ചോ ജനിച്ചതും വളര്‍ന്നതും. അമ്മയുടെ നാടാണ് അര്‍ജ്ജന്റീന. സ്‌പെയിനിന്റെ ദേശീയ യൂത്ത് ടീമിലും അംഗമായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീമില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. അഞ്ചുലക്ഷം യൂറോയായിരുന്നു പ്രതിഫലം. അമ്മയുടെ നാടിനു വേണ്ടി കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗാര്‍നാച്ചോ പറയുന്നു. ദേശീയ ടീമില്‍ ഇടം കിട്ടിയാല്‍.

ഇതിഹാസതാരങ്ങളായ മറഡോണയ്ക്കും മെസിക്കും കിട്ടാത്ത ഭാഗ്യമായിരിക്കും ഗാര്‍നച്ചോവിന് കിട്ടുക. മറഡോണ 1982-ല്‍ ഇരുപത്തിരണ്ടാം വയസിലാണ് ആദ്യ ലോകകപ്പു കളിക്കുന്നത്. മെസി 2005-ല്‍ പത്തൊമ്പതാം വയസിലിും. മുന്നേറ്റനിരയിലെ മികച്ച വാഗ്ദ്ധാനമായിക്കരുതുന്ന ഗാര്‍നച്ചോവൈന്ന ഭാവി മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് അര്‍ജ്ജന്റീനയിലെ ആരാധകര്‍. നമുക്കും കാത്തിരിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends