യൂറോപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു
യൂറോപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഇനിയും ജയിക്കാനാവാതെ ഇംഗ്ലണ്ട്.
ഇതോടെ മൂന്നു കളികളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലാണ് ഇംഗ്ലണ്ട്. ഇറ്റലി ഒരു ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്.
ഇതുവരെ ഒറ്റ കളി പോലും ജയിക്കാനാവാത്ത ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. ജര്‍മനി-ഹങ്കറി മത്സരവും ബെല്‍ജിയം-വെയില്സിയം മത്സരവും സമനിലയില്‍ പിരിഞ്ഞു.
ആറ് മത്സരങ്ങള്‍ നടന്ന ദിവസം റൊമാനിയ മാത്രം ജയത്തോടെ കളം വിട്ടു . ഫിന്‍ലന്‍ഡിനെതിരെ റൊമാനിയയുടെ ജയം ഒറ്റ ഗോളിനായിരുന്നു.
"
https://www.facebook.com/Malayalivartha