ഫ്രാന്‍സിനെ ഞെട്ടിച്ച് ക്രൊയേഷ്യ... യുവേഫാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ
യുവേഫാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ക്രൊയേഷ്യ... ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍്പ്പിച്ച് ക്രൊയേഷ്യ. രണ്ടാം മത്സരത്തില്‍ ഡെന്മാര്ക്കും ജയത്തോടെ മുന്നേറി.
തുടര്‍ച്ചയായി സമനില കുരുക്കിലായ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ഡെന്മാര്ക്ക് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രിയയെ തോല്‍പ്പിച്ചു.
കളിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ നേടിയ ലീഡ് മറികടക്കാന്‍ ലോകോത്തര താരങ്ങളുള്ള ഫ്രാന്‍സിന് സാധിച്ചില്ല. 5-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കിയത്. രണ്ടാം മത്സരത്തില്‍ ഡെന്മാര്ക്ക് രണ്ടു ഗോളുകളാണ് ഓസ്ട്രിയക്കെതിരെ നേടിയത്.
21-ാം മിനിറ്റില്‍ ജോനാസ് വിന്‍ഡും 37-ാം മിനിറ്റില്‍ ആന്ദ്രിയാസ് കോവ് ഓള്സണുമാണ് ഗോളുകള്‍ നേടിയത്.
"
https://www.facebook.com/Malayalivartha