Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അർജന്‍റീനയ്ക്ക് ആശ്വാസവാർത്ത; ക്യാപ്റ്റൻ ലിയോണൽ മെസിയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഖത്തർ ലോകകപ്പിൽ മെസ്സി എത്തുക തകർപ്പൻ ഫോമിൽ...

07 NOVEMBER 2022 10:14 AM IST
മലയാളി വാര്‍ത്ത

ഖത്തർ ലോകകപ്പിന് ഒരുങ്ങുന്ന അർജന്‍റീനയ്ക്ക് ആശ്വാസവാർത്തയാണ് പുറത്ത് വരുന്നത്. ക്യാപ്റ്റൻ ലിയോണൽ മെസിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കണയ്ക്കുന്നത്. പി എസ് ജിയിൽ പരിശീലനത്തിനിടെ പരിക്കേറ്റ മെസി വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കുന്നതാണ്.

കൂടാതെ കാൽക്കുഴയ്ക്ക് പരിക്കേറ്റ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് ലോറിയന്‍റിനെതിരെ കളിപ്പിക്കാതിരുന്നതെന്ന് പി എസ് ജി വ്യക്തമാക്കുകയുണ്ടായി. ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മെസി പി എസ് ജി പരിശീലകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം തകർപ്പൻ ഫോമിൽ കളിക്കുന്ന മെസി സീസണിൽ പി എസ് ജിക്കായി സീസണില്‍ 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിടുന്ന അർജന്‍റീനയുടെ പ്രതീക്ഷയത്രയും മെസിയുടെ കാലുകളിലാണ്.22ന് സൗദി അറേബ്യയാണ് ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ എതിരാളികൾ എന്നത്.

അങ്ങനെ അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് അർ‍ജന്‍റീന ലോകകപ്പിന് എത്തുന്നത്. ഖത്തറിൽ തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെസിക്ക് പുറമെ പി എസ് ജി താരങ്ങളായ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ്, പ്രതിരോധനിരതാരം പ്രിസെനല്‍ കിംബെപ്പെ, മധ്യനിരയിലെ ഫാബിയന്‍ റൂയിസ് എന്നിവരും പരിക്കിന്‍റെ പിടിയിലാണ് എന്നാണ് അറിയാൻകഴിയുന്നത് .

ഇതേസമയം മെസിയില്ലാതെ ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജി വിജയക്കുതിപ്പ് തുടര്‍ന്നു. ലോറിയന്‍റിനെ പി എസ് ജി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്നലെ തോൽപിച്ചിരിക്കുന്നത്. മെസി ഇല്ലാതെ ഇറങ്ങിയ പി എസ് ജിക്കായി നെയ്മർ ജൂനിയറും ഡാനിലോ പെരേരയുമാണ് ഗോളുകൾ നേടിയത്. ടെറം മോഫിയാണ് ലോറിയന്‍റിന്‍റെ സ്കോറർ. 14 കളിയിൽ പന്ത്രണ്ടാം ജയത്തോടെ 38 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി ഇപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (59 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (7 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

Malayali Vartha Recommends