Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി..... വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും മെല്ലെ കളിച്ചു തുടങ്ങിയ സൗദി അവസാനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ ഞെട്ടിച്ചു

23 NOVEMBER 2022 06:53 AM IST
മലയാളി വാര്‍ത്ത

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി..... വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും മെല്ലെ കളിച്ചു തുടങ്ങിയ സൗദി അവസാനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ ഞെട്ടിച്ചു

സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി വല ചലിപ്പിച്ചത്.രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്ഫലമാക്കിയ ഗോള്‍ കീപ്പര്‍ മുഹമ്മദ് അലോവൈസാണ് സൗദി വിജയം ഉറപ്പാക്കിയത്.

വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തിരുന്നു. സൗദിയാകട്ടെ മെല്ലെയാണ് കളിയിലേക്ക് വന്നത്.

തുടക്കം മുതല്‍ മികച്ച പ്രതിരോധം തീര്‍ക്കാനായിരുന്നു അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്.


പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല.

ഗോള്‍കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസി മാറി. ആദ്യ പകുതിയില്‍ ഓഫ് സൈഡ് കെണിയില്‍ നിരന്തരം വീണ് അവസരങ്ങള്‍ തുലച്ച അര്‍ജന്റീനയ്ക്ക് തോല്‍വിയില്‍ സ്വയം പഴിക്കാം. പ്രതിരോധത്തിലെ ഭാവനാ ശൂന്യത അവരുടെ കുഴിതോണ്ടിയെന്ന് സൗദി രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ മാത്രം കണ്ടാല്‍ മതി. അതിനിടെയായിരുന്നു അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പത്താം മിനിറ്റില്‍ കിട്ടിയ ഈ പെനാല്‍റ്റി മെസി അനായാസം വലയിലാക്കി. ഇവിടം മുതല്‍ പിന്നീട് ഓഫ് സൈഡ് കെണികളുടെ പരമ്പര തന്നെയായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ അര്‍ജന്റീന ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന സൗദിയെയാണ് കണ്ടത്. കിട്ടിയ രണ്ട് അവസരങ്ങള്‍ അവര്‍ ശരിക്കും മുതലാക്കുകയും ചെയ്തു. 48 മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയാണ് ടീമിന് സമനില ഗോള്‍ സമ്മാനിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ 53ല്‍ അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദ്വസരി അര്‍ജന്റീനയെ ഞെട്ടിക്കുകയാണുണ്ടായത്.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends