Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ആവേശപ്പെരുമഴ... ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരമെത്തിയ റാമോസിന് ഖത്തറിലെ ആദ്യ ഹാട്രിക്; പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡ്; തകര്‍ത്താടി റാമോസ്; ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

07 DECEMBER 2022 10:21 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഗോണ്‍സാലോ റാമോസിന്റെ ദിനമായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയപ്പോള്‍ പകരക്കാരനായെത്തി ഇടിവെട്ട് ഗോളുകള്‍ സമ്മാനിച്ചിരിക്കുകയാണ് പോര്‍ട്ടുഗലിന്റെ റാമോസ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരന്‍ റാമോസിന്റെ മികവില്‍, സ്വിറ്റ്‌സര്‍ലന്‍ഡിനെ ഗോള്‍മഴയില്‍ നനച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.

ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഹാട്രിക്ക് തികച്ച ഗോണ്‍സാലോ റാമോസ് വരവറിയിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ കരിച്ച് പോര്‍ച്ചുഗീസ് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോള്‍ പെപ്പെ, റാഫേല്‍ ഗുറേറോ, റാഫേല്‍ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ അക്കാഞ്ചിയുടെ വകയായിരുന്നു. ക

്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ചില മുന്നേറ്റങ്ങള്‍ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാല്‍, ആദ്യ 15 മിനിറ്റുകള്‍ നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടാക്കിയെടുക്കാന്‍ ഇരു സംഘങ്ങള്‍ക്കും സാധിച്ചില്ല.

അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ കണ്ടെത്തി. ത്രോയില്‍ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്‌സ് ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്ന ഗോണ്‍സാലോ റാമോസിലേക്ക് നല്‍കി. മാര്‍ക്ക് ചെയ്തിരുന്ന സ്വിസ് പ്രതിരോധ ഭടനെ ഒരു ടച്ച് കൊണ്ട് കടന്ന റാമോസ് വിഷമകരമായ ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ട് യാന്‍ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു സുന്ദരമായ ഗോളോടെ.

ഗോള്‍ നേടിയതോടെ പറങ്കിപ്പടയ്ക്ക് ആവേശമായി. തുടര്‍ച്ചയായി രണ്ട് വട്ടം അവര്‍ സ്വിസ് ബോക്‌സിലേക്ക് ഇരച്ചെത്തുകയും ഗോള്‍ കീപ്പറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. യാന്‍ സോമര്‍ ഒട്ടാവിയോയുടെയും റാമോസിന്റെ ഷോട്ട് തടുത്തതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ശ്വാസം വിട്ടു. 29-ാം മിനിറ്റില്‍ ഷാഖിരി ഏയ്തുവിട്ട ഫ്രീക്കിക്കിലെ അപകടം ഒഴിവാക്കി പോര്‍ച്ചുഗീസ് ഗോള്‍ കീപ്പര്‍ ഡിഗോ കോസ്റ്റ കോര്‍ണര്‍ വഴങ്ങി. ഇതും മുതലാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചില്ല.

32-ാം മിനിറ്റില്‍ ഫെലിക്‌സ് ബോക്‌സിലേക്ക് നല്‍കിയ ലോംഗ് ബോള്‍ ഷാര്‍ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് പുറത്തേക്ക് കളഞ്ഞു. ഇതില്‍ നിന്ന് ലഭിച്ച കോര്‍ണര്‍ സ്വിറ്റ്‌സലന്‍ഡിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷള്‍ക്ക് മേലെ ഒരു ആണി കൂടെ തറച്ചു. ബ്രൂണോ എടുത്ത കോര്‍ണര്‍ ബോക്‌സിന്റെ നടുവിലേക്ക് എത്തുമ്പോള്‍ പെപ്പെയെ ഒന്ന് മുട്ടാന്‍ തന്നെ ധൈര്യമുണ്ടായിരുന്നവര്‍ സ്വിസ് നിരയില്‍ ബാക്കിയുണ്ടായിരുന്നില്ല. പ്രായത്തെ പോരാട്ടം കൊണ്ട് തോല്‍പ്പിച്ച പെപ്പെയുടെ പവര്‍ ഹെഡ്ഡറിന് സോമറിനും മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതോടെ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി.

39-ാം മിനിറ്റില്‍ എഡ്മില്‍സണ്‍ ഫെര്‍ണാണ്ടസിന്റെ വലതു വിംഗില്‍ നിന്നുള്ള ക്രോസില്‍ കോസ്റ്റ കൈവെച്ചെങ്കിലും ബോക്‌സില്‍ നിന്ന് അപകടം ഒഴിവായില്ല. ഒടുവില്‍ ഡാലോട്ട് പന്ത് ക്ലിയര്‍ ചെയ്തതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു അവസരം കൂടെ നഷ്ടമായി. 42-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഒരിക്കല്‍ കൂടെ പോര്‍ച്ചുഗീസുകാര്‍ സ്വിസ് ബോക്‌സില്‍ പരിഭ്രാന്തിയുണ്ടാക്കി. റാമോസിന്റെ ഷോട്ട് സോമര്‍ ഒരുവിധം തടുത്തു. കൂടുതല്‍ സംഭവവികസങ്ങളില്ലാതെ ആദ്യ പകുതിക്കും വൈകാതെ അവസാനമായി.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റം ഒന്നും ഉണ്ടായില്ല. ദക്ഷിണ കൊറിയയോട് തോറ്റതിന്റെ എല്ലാ ക്ഷീണവും ഉപേക്ഷിച്ച് പുത്തന്‍ ഊര്‍ജത്തോടെ പോര്‍ച്ചുഗല്‍ കുതിച്ചു. കടലാസിലെ താരനിരയ്ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്നുള്ള വിമര്‍ശനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് പറങ്കികള്‍ സ്വിസ് പടയെ വിറപ്പിച്ച് കൊണ്ടിരുന്നു. 50-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടിയ സാന്റോസിന്റെ ചൂണക്കുട്ടികള്‍ ഇതാ മൊറോക്കോ ഞങ്ങള്‍ വരുന്നു എന്ന് വിളിച്ച് പറഞ്ഞു.

ഒരു സെന്റര്‍ ഫോര്‍വേഡിന് ആവശ്യമായ പ്രതിഭ പൂര്‍ണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിക്കുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കില്‍ റാമോസിന്റെ പാസ് കിട്ടി കയറിപ്പോയ റാഫേല്‍ ഗുറേറോ ആണ് ഇത്തവണ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ പേര് എഴുതി ചേര്‍ത്തത്. ഇന്നലത്തെ ദിവസം കാല്‍പ്പന്ത് കളിയുടെ ലോകത്ത് എഴുതി ചേര്‍ക്കാനുള്ള നിയോഗം റാമോസിനായിരുന്നു. ഒരിക്കല്‍ കൂടി ഫെലിക്‌സ് - റാമോസ് ദ്വയം ഉദിച്ചുയര്‍ന്നു.

സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റില്‍ ജോ ഫെലിക്‌സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. ആരവത്തോടെയാണ് കാണികള്‍ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതില്‍ കടന്നില്ല. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് അതിനകം തന്നെ ഉയര്‍ന്നിരുന്നു. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോയിലൂടെ ഒരു ഗോള്‍ കൂടെ നേടി പോര്‍ച്ചുഗല്‍ ആഘോഷം പൂര്‍ത്തിയാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (52 minutes ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (1 hour ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (1 hour ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (1 hour ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (1 hour ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (1 hour ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (1 hour ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (2 hours ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (2 hours ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (2 hours ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (3 hours ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (3 hours ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (3 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (4 hours ago)

Malayali Vartha Recommends