Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും

21 FEBRUARY 2024 10:57 AM IST
മലയാളി വാര്‍ത്ത

എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും. ആസാമാണ് എതിരാളികള്‍. രാവിലെ പത്തിന് മേഘാലയ-സര്‍വീസസ് മത്സരത്തോടെ ഫൈനല്‍ റൗണ്ടിനു തുടക്കമാകും.

ഉച്ചകഴിഞ്ഞു 2.30നാണ് കേരളം-ആസാം മത്സരത്തിന്റെ കിക്കോഫ്. യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരളത്തിലെ കൊടും ചൂടില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ അരുണാചലില്‍ എത്തിയ ടീമിനെ വരവേറ്റതു മോശമല്ലാത്ത കാലാവസ്ഥയായിരുന്നു. ഇറ്റാനഗറില്‍ തിങ്കളാഴ്ച 22 ഡിഗ്രി ചൂട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ രണ്ടു മണിക്കൂറിലധികം നല്ല രീതിയില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞു.

എന്നാല്‍, ഇന്നലെ കാലാവസ്ഥ ആകെ മാറി. പെട്ടെന്ന് മഴപെയ്യാന്‍ തുടങ്ങി പരിശീലനത്തിനിടെ രണ്ടുതവണ മഴ പെയ്തു. അന്തരീക്ഷത്തിലെ തണുപ്പ് വര്‍ധിച്ചു. 15 മുതല്‍ 18 ഡിഗ്രി വരെയാണ് ഇന്നലത്തെ ഊഷ്മാവ്. ഗോവയും സര്‍വീസസും ഉള്‍പ്പെടെയുള്ള ശക്തമായ ഗ്രൂപ്പ് എയിലാണ് കേരളം.

എന്നാലും, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയക്കൊടി പാറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരള ടിം. 23ന് രാത്രി ഏഴിന് ഗോവയുമായാണ് അടുത്ത മത്സരം.

25നും 28നും ഉച്ചകഴിഞ്ഞ് 2.30ന് മത്സരങ്ങള്‍ യഥാക്രമം മേഘാലയ, അരുണാചല്‍പ്രദേശ് എന്നിവരുമായാണ്. മാര്‍ച്ച് ഒന്നിനു രാവിലെ 10ന് സര്‍വീസസുമായാണ് ലീഗിലെ അവസാനമത്സരം നടക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (4 minutes ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (1 hour ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (1 hour ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

Malayali Vartha Recommends