Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍...

13 MARCH 2024 09:33 AM IST
മലയാളി വാര്‍ത്ത

പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ .

സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ രണ്ടാംപാദ നോക്കൗട്ട മത്സരത്തില്‍ പോര്‍ചുഗീസ് ക്ലബ് എഫ്.സി പോര്‍ട്ടോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 4-2. 14 വര്‍ഷത്തിനിടെ ആദ്യമായാണ് ഗണ്ണേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്.

41ാം മിനിറ്റില്‍ ആഴ്‌സണല്‍ ഒരു ഗോള്‍ നേടിയതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ (11) തുല്യമായി. ഒന്നാം പാദ മത്സരത്തില്‍ ആഴ്‌സണല്‍ ഒരു ഗോളിന് തോറ്റിട്ടുണ്ടായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഗോളി ഡേവിഡ് റയ പോര്‍ട്ടോ താരങ്ങളുടെ രണ്ടു കിക്കുകള്‍ തടുത്തിട്ടു. ആഴ്‌സണലിനായി കിക്കെടുത്ത മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്, കായ് ഹാവെര്‍ട്‌സ്, ബുകായോ സാക, ഡെക്ലാന്‍ റൈസ് എന്നിവരെല്ലാം ലക്ഷ്യംകണ്ടു.

പോര്‍ട്ടോയുടെ ബ്രസീലിയന്‍ താരങ്ങളായ വെണ്ടെല്‍, ഗലേനോ എന്നിവരാണ് അവസരം നഷ്ടപ്പെടുത്തിയത്. നിശ്ചിത സമയത്ത് ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. ഒഡിഗാര്‍ഡിന്റെ മികച്ചൊരു പാസ്സാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയില്‍ ഒഡിഗാര്‍ഡ് പോര്‍ട്ടോയുടെ വലകുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. അപ്പോഴേക്കും ഹാവെര്‍ട്‌സ് പെപ്പയെ ഫൗള്‍ ചെയ്തതിന് റഫറി വിസില്‍ മുഴക്കിയിരുന്നു. പാതിയില്‍ നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് മൈക്കല്‍ അര്‍ട്ടേറ്റയും സംഘവും ചാമ്പ്യന്‍സ് ലീഗിന്റെ അവസാന എട്ടിലെത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (38 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (47 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (2 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (6 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends