Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ജന്റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം

27 MARCH 2024 11:51 AM IST
മലയാളി വാര്‍ത്ത

അര്‍ജന്റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന്‍ ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്.


ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ കോസ്റ്റ ഉഗ്ലൈഡിന്റെ ഗോളില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അര്‍ജന്റീനയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത അര്‍ജന്റീന 52-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ സമനില ഗോള്‍ നേടി. നാലു മിനിറ്റിനകം അലക്‌സിസ് മക് അലിസ്റ്റര്‍ അര്‍ജന്റീനക്ക് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി.

പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാര്‍ട്ടിനെസ് 77-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി അര്‍ജന്റീനയുടെ ഗോള്‍ പട്ടിക തികച്ചു. അര്‍ജന്റീനയുടെ ഉറച്ച ഗോള്‍ ഷോട്ട് ഗോള്‍ ലൈന്‍ കടക്കുന്നതിന് മുമ്പ് കോസ്റ്റോറിക്കന്‍ ഡിഫന്‍ഡര്‍ അവിശ്വസനീയമായി തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ ലോക ചാമ്പ്യന്‍മാരുടെ വിജയം ഇതിലും വലിയ മാര്‍ജിനിലായിയേനെ. കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറിന്
എതിരായ സന്നാഹമത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു.

അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ സ്ലൊവേനിയക്ക് മുന്നില്‍ പോര്‍ച്ചുഗല്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലൊവേനിയ പോര്‍ച്ചുഗലിനെ തകര്‍ത്തു വിട്ടത്. രണ്ടാം പകുതിയിലാണ് സ്ലോവെനിയ രണ്ട് ഗോളുകളും നേടിയത്. റോബെര്‍ട്ടോ മാര്‍ട്ടിനെസിന്റെ പരിശീലനത്തിന് കീഴില്‍ തുടരെ 11 മാച്ചുകള്‍ വിജയിച്ച ശേഷമാണ് പോര്‍ച്ചുഗലിന്റെ തോല്‍വി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (2 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (3 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (6 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (6 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (6 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (7 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (8 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (9 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (9 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (9 hours ago)

Malayali Vartha Recommends