ലുകാകു, മറഡോണയോടൊപ്പം പങ്കിടുന്ന റെക്കോര്‍ഡ്

രാജ്യം കണ്ട ഏറ്റവും മികച്ച താരമാവുക എന്നത് കേവലം തന്റെ സ്വപ്നം മാത്രമല്ലെന്ന് ബെല്‍ജിയത്തിന്റെ മാണിക്യം റൊമേലു ലുകാകു ലോകകപ്പിലെ തന്റെ രണ്ട് മത്സരങ്ങളില്‍ നിന്നും തെളിയിച്ചു. പാനമക്കെതിരെയും തുനീഷ്യക്കെതിരെയും ലുകാകു ഇരട്ട ഗോള്‍ നേടിയപ്പോള്‍, ലുകാകു ചില റെക്കോര്‍ഡുകളും സ്വന്തമാക്കി.
രണ്ട് ഇരട്ട ഗോളുകളുമായി ലോകകപ്പിലെ ഗോള്‍ നേട്ടത്തില്‍ പോര്‍ച്ചുഗീസ് ഇതിഹാസം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് ഒപ്പം ഒന്നാമതാണ് ലുകാകു. ലോകകപ്പില്‍ മാത്രം ബെല്‍ജിയത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മുന്‍ താരം മാര്‍ക് വില്‍മോട്‌സിനൊപ്പം ലുകാകു പങ്കിട്ടു. ലോകകപ്പിലും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബെല്‍ജിയം കളിക്കാരനായും ലുക്കാകു മാറി.
മറഡോണക്ക് ശേഷം ലോകകപ്പില്‍ അടുത്തടുത്ത മത്സരങ്ങളില്‍ ഇരട്ട ഗോള്‍ നേടുന്ന റെക്കോര്‍ഡും ബെല്‍ജിയന്‍ താരത്തിന് സ്വന്തം. 1986-ല്‍ മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം മറഡോണ നേടിയ ഇരട്ട ഗോളായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ലുകാകു അതിനോടൊപ്പം തന്റെ പേരും എഴുതിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha