ഇന്നത്തെ ഏറ്റുമുട്ടൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച രണ്ട് ടീമുകള്‍ തമ്മിൽ ; യുവതാരങ്ങളുടെ ബൂട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടിയിട്ട് കാലം ഏറെ കഴിഞ്ഞു. ഈ ലോകകപ്പിനെത്തുന്ന ഇംഗ്ലീഷ് പടയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. യുവതാരങ്ങളുടെ ബൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ കരുത്തരായ ബെൽജിയമാണ് മറ്റൊരു ടീം. ഇന്ന് ഇംഗ്ളണ്ടും ബെൽജിയവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരെ തീരുമാനിക്കപ്പെടും.
അട്ടിമറികൾ നടക്കും എന്ന് കണക്ക് കൂട്ടിയ ഗ്രൂപ്പായിരുന്നു ഗ്രൂപ്പ് ജി. പക്ഷെ ഒന്നും സംഭവിച്ചില്ല. ബെൽജിയവും ഇംഗ്ലണ്ടും ഒന്നും രണ്ടും സ്ഥാനങ്ങളിൽ സമാധാനമായി നിലയുറപ്പിച്ചിരുന്നു. ട്യുണീഷ്യക്കും പനാമയ്ക്കും ഒരു മത്സരത്തിൽ പോലും ഇതുവരെയും ജയിക്കാനായില്ല. രണ്ടു കളികളിൽ നിന്ന് ആറ് പോയിന്റുകൾ വീതമാണ് ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിന്റെയും സമ്പാദ്യം. ഇവർത്തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഏറെ സമാനതകളും ഉണ്ട്. യുവാക്കളുടെ കരുത്തിലാണ് ഇരു ടീമുകളും കുതിക്കുന്നത് എന്നുതന്നെയാണ് പ്രത്യേകത.
കൂടുതൽ അറിയാൻ വീഡിയോ കാണുക...
https://www.facebook.com/Malayalivartha