ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം ; പോളണ്ടിനെ മറികടന്നാൽ അനായാസം അവസാന പതിനാറിലെത്താം

ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം. പോളണ്ടാണ് ജപ്പാന്റെ എതിരാളി. കൊളംബിയയ്ക്കും സെനഗലിനും ഇന്നത്തെ മത്സരം നിർണായകം തന്നെ. ലോകകപ്പ് തുടങ്ങിയപ്പോൾ മരണഗ്രൂപ്പ് ആകുമെന്ന് ആരും കരുതാത്ത ഒന്നായിരുന്നു ഗ്രൂപ്പ് എച്ച്. ജപ്പാൻ , സെനഗൽ , പോളണ്ട് , കൊളംബിയ എന്നീ ടീമുകളിൽ കൊളംബിയയും പോളണ്ടും അനായാസം രണ്ടാം റൗണ്ടിലേക്ക് എത്തുമെന്ന് കരുതിയവർ , പക്ഷെ ജപ്പാനും സെനഗലും മറ്റു ടീമുകളുടെ പ്രതീക്ഷയെ പാടെ തെറ്റിച്ചു.
രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി ജപ്പാനാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അത്രതന്നെ പോയിന്റുമായി സെനഗൽ രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള കൊളംബിയയ്ക്ക് മൂന്ന് പോയിന്റാണ് ഉള്ളത്. പോളണ്ട് മത്സരത്തിൽ നിന്ന് അപ്രത്യക്ഷരായിക്കഴിഞ്ഞു. ജപ്പാൻ പോളണ്ടിനെ മറികടക്കുകയാണെങ്കിൽ അനായാസം അവസാന പതിനാറിലെത്താം.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha