ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി മറഡോണ

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങള്‍ കാറ്റില്‍ പറത്തി അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം മറഡോണ. നൈജീരിയക്കെതിരായ അര്‍ജനിതയുടെ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കല്‍ ചെക്കപ്പിന് വിധേയനാക്കിയിരുന്നു. നൈജീരിയക്കെതിരെ ജയിച്ച അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. കളിക്കളത്തിലെ അര്‍ജന്റീനയുടെ ആഘോഷത്തെക്കാളും അര്‍ജന്റീനയുടെ ആരാധകരെ ആവേശ ഭരിതരാക്കിയത് ഗാലറിയില്‍ നിന്നുള്ള ഇതിഹാസ താരം മറഡോണയുടെ ആഘോഷങ്ങളായിരുന്നു.
കഴുത്തിനു പരിക്കേറ്റതിനാലാണ് താന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച മറഡോണ താന്‍ ആരോഗ്യവാനായിരിക്കുകയാണെന്നും ആരാധകര്‍ക്ക് ഉറപ്പു നല്‍കി. മത്സരം അവസാനിക്കുന്നതിനു മുന്‍പേ ഗാലറി വിടാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അതിനു സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. മുന്‍ ലോകകപ്പ് ജേതാവായ ഇതിഹാസ താരം മോസ്‌കോയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha