ലോകകപ്പ് പ്രീക്വാര്‍ട്ടറിന് ഇന്നു തുടക്കം; ആദ്യ ദിവസം രണ്ട് ഗ്ലാമര്‍ പോരാട്ടങ്ങള്‍; മെസിക്കും ക്രിസ്റ്റ്യാനൊക്കും ഇന്ന് നിര്‍ണായകം; ബാക്കി കളിക്കളത്തില്‍

ഫുട്ബാള്‍ ലോകം ഏറെ ആകാംഷയോടെ കാത്തരിക്കുന്ന രണ്ട് മത്സരങ്ങളാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ ദിനമായ ഇന്ന് നടക്കുക. ലയണല്‍ മെസിയുടെ അര്‍ജന്റീനയും അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രാന്‍സും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരേസിന്റെ ഉറുഗ്വേയും തമ്മില്‍ ഏറ്റുമുട്ടും.
ഏറെ പണിപ്പെട്ടാണെങ്കിലും ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടാം സ്ഥാനക്കാരായി മെസിപ്പട പ്രീ ക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു. അവസാന നിര്‍ണായക മത്സരത്തില്‍ മെസിയുടെയും റോഹോയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന അവസാന പതിനാറില്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡിനോട് 1-1ന്റെ സമനില വഴങ്ങിയായിരുന്നു തുടക്കം. പിന്നെ ക്രൊയേഷ്യയോട് 3-0ത്തിന്റെ തോല്‍വിയും. പുറത്താകലിന്റെ വക്കില്‍ നിന്ന നിര്‍ണായക മത്സരത്തില്‍ ഫോം വീണ്ടെടുത്ത് നൈജീരിയയ്‌ക്കെതിരെ 2-1ന്റെ ജയം നേടി പ്രീ ക്വാര്‍ട്ടറില്‍ മൂന്നാം മത്സരത്തില്‍ ഫോര്‍മേഷനും ലൈനപ്പും മാറ്റി അവസരത്തിനൊത്തുയര്‍ന്ന അര്‍ജന്റീന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയാണ് നല്‍കുന്നത്. മെസി താളം കണ്ടെത്തിയതും ബനേഗ, റോഹോ, ഗോള്‍ കീപ്പര്‍ അര്‍മാനി, മഷരാനൊ എന്നിവരെല്ലാം നന്നായി കളിക്കുന്നതും അര്‍ജന്റീനയുടെ ആത്മവിശ്വാസം കൂട്ടുന്നു.
അതേസമയം മറുവശത്ത് ഫ്രാന്‍സ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിന് മുമ്പ് തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. 7 പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അവര്‍ അര്‍ജന്റീനയെ നേരിടാന്‍ എത്തുന്നത്. കപ്പ് ഫേവറിറ്റുകളായ ഇരുടീമും ഏറെ പ്രതീക്ഷയോടെയാണ് റഷ്യയില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഏറക്കുറെ ആധികാരികമായിതന്നെയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഒന്നു പതറിയെങ്കിലും ആസ്ട്രലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ അടുത്ത മത്സരത്തില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെ അവസാന പതിനാറില്‍ സീറ്റുറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് ഫലം നിര്‍ണായകമല്ലാത്ത അവസാന മത്സരത്തില്‍ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ആ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ രഹിത സമനില പാലിച്ച് ഒന്നാമന്‍മാരായി ഫ്രഞ്ച് പട പ്രീക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു.
സോച്ചിയില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ഇത്തവണ റഷ്യയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരേസിന്റെ ഉറുഗ്വേയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. റൊണാള്‍ഡോയുടെ ചിറകിലേറി ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാമത്സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഉറുഗ്വേ വരുന്നത്. മികച്ച മുന്നേറ്റ നിരതന്നെയാണ് ഇരുടീമിന്റെയും മുഖമുദ്ര.
ആദ്യ മത്സരത്തില്‍ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സ്‌പെയിനിനെ 3-3ന്റെ സമനിലയില്‍ കുടുക്കിയ പോര്‍ച്ചുഗല്‍ അടുത്ത മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെ കീഴടക്കുകയായിരുന്നു. നിര്‍ണായകമായ അവസാന മത്സരത്തില്‍ ഇറാനുമായി സമനില പാലിച്ചതോടെ പറങ്കികള്‍ക്ക് മുന്നോട്ടുള്ള വഴിതെളിയുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ നേടിയ 5 ഗോളുകളില്‍ നാലും നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന റൊണാള്‍ഡോ തന്നെയാണ് അവരുടെ ശക്തി. നിര്‍ണായക സമയത്ത് ഗോള്‍കണ്ടെത്തുന്ന ക്വുറേസ്മയും വിശ്വസ്തനാണ്. ഗോള്‍ കീപ്പര്‍ റൂയി പട്രീഷ്യോ,പെപേ, ആന്ദ്രേ സില്‍വ എന്നീപരിചയ സമ്പന്നരുടെ സാന്നിധ്യവും പറങ്കികള്‍ക്ക് കരുത്തുപകരുന്നു.
എന്നാല്‍ എതിരാളികളായ ഉറുഗ്വേ കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച മൂന്ന് ടീമുകളില്‍ ഒന്നാണ് ഉറുഗ്വേ. എന്നാല്‍ അതിനെല്ലാം പുറമേ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുഗോള്‍ പോലും വഴങ്ങാത്ത ഏക ടീമും എന്ന പ്രത്യേകതയും ഉറുഗ്വേയ്ക്കുണ്ട്. ആദ്യ മത്സരത്തില്‍ ഈജിപ്റ്റിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയ അവര്‍ അടുത്ത മത്സരത്തില്‍ സൗദി അറേബ്യയേയും ഇതേ സ്‌കോറിന് വീഴ്ത്തുകയായിരുന്നു. അവസാന മത്സരത്തില്‍ വിശ്വരൂപം പുറത്തെടുത്ത് ആതിഥേയരായ റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി രാജകീയമായി തന്നെയാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ലൂയിസ് സുവാരേസ്, എഡിസണ്‍ കവാനി എന്നീ ലോകോത്തര സ്‌െ്രെടക്കര്‍മാരുടെ സന്നിധ്യം ആണ് അവരുടെ ഏറ്രവും വലിയ കരുത്ത്. ബാക്കി കളിക്കളത്തില്‍.
https://www.facebook.com/Malayalivartha