ആ സ്വര്‍ണ്ണം ചരിത്രത്തില്‍ ആദ്യമായി നഷ്ടമായി: പുരുഷ കബഡിയില്‍ ഇന്ത്യയ്ക്കു വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ കബഡി ടീമിന് വെങ്കലം. സെമിയില്‍ ഇറാനോട് തോറ്റാണ് ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണം നഷ്ടപ്പെട്ട് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഏഴു തവണ ചാന്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ചാണ്‌സ് ഇറാന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 1990 ല്‍ കബഡി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ശേഷം ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണമില്ലാതെ ഇന്ത്യയുടെ മടക്കം.
ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. സൗരഭ് ചൗധരി നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെള്ളിമെഡല്‍ നേടിയ ഷാര്‍ദുല്‍ വിഹാനെ കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് ഷാര്‍ദുല്‍ വെള്ളിമെഡലിലൂടെ നേടിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. അഞ്ചാം ദിനത്തില്‍ പതിനഞ്ചുകാരനിലൂടെ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സ്വന്തമായിരുന്നു. ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദൂല്‍ വിഹാനാണ് വെള്ളി മെഡല്‍ നേടിയത്.
ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പെണ്‍പുലി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ രാഹി സര്‍നോബത്താണ് സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് രാഹി. ഷൂട്ടോഫലായിരുന്നു രാഹിയുടെ ചരിത്ര സുവര്‍ണ്ണനേട്ടം.
https://www.facebook.com/Malayalivartha























