യു.എസ് ഓപ്പണ്‍ വനിത ടെന്നീസ് ഫൈനലില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്റെ നവോമി ഒസാകയ്ക്ക് ജയം
യു.എസ് ഓപ്പണ്‍ വനിത ടെന്നീസ് ഫൈനലില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്റെ നവോമി ഒസാകയ്ക്ക് ജയം. കന്നി ഗ്രാന്റ്സ്ലാം ഫൈനലിനിറങ്ങിയ ജാപ്പനീസ് താരം 62, 64 എന്ന സ്കോറിനാണ് സെറീനക്കെതിരെ ജയിച്ച് കയറിയത്. ഇതോടെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക്ക.വിവാദങ്ങള്‍ക്കിടെയായിരുന്നു ഒസാക്കയുടെ കിരീട നേട്ടം. മല്‍സരത്തിന്റെ രണ്ടാം സെറ്റിനിടെ ഓണ്‍ കോര്‍ട്ട് പരിശീലനത്തിന് നടപടി എടുത്തതിനെ തുടര്‍ന്ന് സെറീന അംപയര്‍ ലോസ് റാമോസിനോട് തര്‍ക്കിക്കുന്നതിന് സ്റ്റേഡിയം സാക്ഷിയായി.
തുടര്‍ന്ന് റാക്കറ്റ് വലിച്ചെറിഞ്ഞ അംപയറെ കള്ളനെന്ന് വിളിച്ച സെറീന പെനാല്‍ട്ടി ശിക്ഷക്ക് വിധേയായി. ഈ സംഭവത്തിന് ശേഷം മല്‍സരത്തിലേക്ക് പിന്നീട് തിരിച്ച് വരാന്‍ സെറീന വില്യംസിന് സാധിച്ചിരുന്നില്ല. ഏഴാം യു.എസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന കോര്‍ട്ടിലിറങ്ങിയത്. ഇത്തവണ കിരീടം നേടിയിരുന്നെങ്കില്‍ 24 ഗ്രാന്റസ്ലാം കിരീടം സ്വന്തമാക്കിയ ആസ്ട്രേലിയക്കാരി മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ റെക്കാര്‍ഡിനൊപ്പമെത്താന്‍ താരത്തിന് സാധിക്കുമായിരുന്നു.
https://www.facebook.com/Malayalivartha