യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിലെ എ ലീഗിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇറ്റലിയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍
ലോകകപ്പിനു യോഗ്യത നേടാനാവാത്ത സങ്കടം തീര്‍ക്കാന്‍ ഇറ്റലിക്കായില്ല. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിലെ എ ലീഗിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇറ്റലി തോല്‍വി ഏറ്റുവാങ്ങി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗലിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറിപ്പട തോറ്റത്.മത്സരത്തിന്റെ 48ാം മിനിറ്റില്‍ ആന്ദ്രേ സില്‍വ നേടിയ ഗോളാണ് മുന്‍ ലോക ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്.
ബ്രൂമയുടെ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് സില്‍വ പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഗോളിനായുള്ള ഇറ്റലിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കോച്ച് റോബര്‍ട്ടോ മാന്‍സീനി ഒമ്പതു മാറ്റങ്ങളുമായാണ് ഇറ്റലിയെ കളത്തിലിറക്കിയത്. പോളണ്ടിനെതിരെ കളിച്ചവരില്‍ ഗോളി ദോന്നറുമ്മ, മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്‍ഹോ എന്നിവര്‍ക്ക് മാത്രമാണ് ആദ്യ ഇലവനില്‍ അവസരം ലഭിച്ചത്.
എന്നിട്ടും പോര്‍ച്ചുഗലിനെതിരെ ടീമെന്ന നിലയിലുള്ള ഒത്തിണ്ണക്കം കാണിക്കാന്‍ ഇറ്റലിക്കായില്ല. ജയത്തോടെ ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ പോര്‍ച്ചുഗല്‍ ഒന്നാമത്തെത്തി. ഒരു പോയിന്റുമായി പോളണ്ടും ഇറ്റലിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
https://www.facebook.com/Malayalivartha